HOME
DETAILS
MAL
ഒത്തുകളി അവസാനിപ്പിക്കണമെന്ന്
backup
July 08 2018 | 06:07 AM
നടുവണ്ണൂര്‍: ബാലുശ്ശേരി, കരുമല, വട്ടോളി ബസാര്‍ മേഖലയിലെ എഴുത്തു ലോട്ടറിക്കെതിരേ പൊലിസ് നടപടിയെടുക്കുന്നില്ലെന്ന് ഓള് കേരള ലോട്ടറി ഏജന്‍സി ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി ) ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു. ജോയി പ്രസാദ് ഉദ്ഘാടനം ചെയ്തു. ശശിധരന് വട്ടോളി അധ്യക്ഷനായി.
സവിന്‍ ലാല്‍ നടുവണ്ണൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മക്കാട്ട് വേലായുധന്, സി.കെ നാരായണന് ,പി.കെ ഗംഗാധരന്, വിനോദന്‍ നടുവണ്ണൂര്‍, കെ.കെ രജീഷ്, ടി. പ്രദീപന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."