HOME
DETAILS

ഒന്നുമുതല്‍ ഒന്‍പതുവരെ സംസ്‌കൃതം, അറബി, ഉര്‍ദു ഭാഷാ വിഷയങ്ങള്‍ക്ക് ഓണ്‍ലൈന്‍ പഠനം ഇപ്പോഴും അന്യം

  
backup
June 29 2020 | 02:06 AM

%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a4%e0%b5%81%e0%b4%b5%e0%b4%b0%e0%b5%86-%e0%b4%b8

 

നിലമ്പൂര്‍: വിക്‌ടേഴ്‌സ് ചാനലിലൂടെയും അല്ലാതെയും ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ആരംഭിച്ചിട്ട് രണ്ടാം വാരം പിന്നിട്ടിട്ടും പത്താംക്ലാസ് ഒഴികെയുള്ള വിദ്യാര്‍ഥികള്‍ക്ക് സംസ്‌കൃതം, ഉറുദു അറബി വിഷയങ്ങള്‍ക്ക് ഓണ്‍ലൈന്‍ പഠനം ഇപ്പോഴും അന്യമായി നില്‍ക്കുന്നു.
ലക്ഷക്കണക്കിന് കുട്ടികളാണ് ഈ വിഷയങ്ങള്‍ ഒന്നാംഭാഷയായി എടുത്ത് പൊതുവിദ്യാലയങ്ങളില്‍ പഠിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ പ്രത്യേകമായ ഭാഷാപഠനമുള്ള ഓറിയന്റല്‍ സ്‌കൂളുകളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സംസ്‌കൃതം, ഉറുദു, അറബി അധ്യാപക സംഘടനകളുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് ഇപ്പോള്‍ പത്താംക്ലാസ് വിക്ടേഴ്‌സ് ചാനലിലൂടെ പ്രക്ഷേപണം ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. എന്നാല്‍ മറ്റ് ക്ലാസുകള്‍കൂടി ഉടന്‍ ഉണ്ടാകുമെന്നു അറിയിച്ചിരുന്നുവെങ്കിലും ഭാഷാക്ലാസുകള്‍ ആരംഭിക്കാന്‍ ഇതുവരെ നടപടികള്‍ ആരംഭിച്ചിട്ടു പോലുമില്ല. സംസ്‌കൃതം, അറബി എന്നീ വിഷയങ്ങള്‍ കുട്ടികള്‍ ഒന്നാം ക്ലാസ് മുതലും ഉറുദു അഞ്ചാം ക്ലാസ് മുതലും പഠിക്കുന്നുണ്ട്. ഒന്നു മുതല്‍ ഒന്‍പതുവരെ ക്ലാസ് എടുക്കുന്നതിന് വേണ്ടി കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ അധ്യാപകര്‍ക്ക് ചുമതല നല്‍കിയെങ്കിലും ഇത് വരെ അത് സംബന്ധിച്ച യാതൊരു ഒരുക്കവും വകുപ്പ് തലത്തില്‍ നടന്നിട്ടില്ല.
ക്ലാസുകള്‍ ഷൂട്ട് ചെയ്യുന്നതിനു വേണ്ടി വിവിധ ഡയറ്റുകളെയായിരുന്നു എസ്.സി.ഇ.ആര്‍.ടി ആദ്യം ചുമതല ഏല്‍പിച്ചിരുന്നത്. എന്നാല്‍ രേഖാപരമായ യാതൊരു അറിയിപ്പും ഡയറ്റുകള്‍ക്ക് ലഭിക്കാത്തതിനാല്‍ അതും നടന്നില്ല. അറബി മലപ്പുറം, ഉറുദു കോഴിക്കോട്, സംസ്‌കൃതം കണ്ണൂര്‍ എന്നിങ്ങനെയായിരുന്നു ഡയറ്റുകള്‍ക്ക് ചുമതല നല്‍കാന്‍ എസ്.സി.ഇ.ആര്‍.ടി നിര്‍ദേശം നല്‍കിയിരുന്നത്. ഇത് നടക്കാതെ വന്നപ്പോഴാണ് ഭാഷാധ്യാപക സംഘടനകള്‍ ശക്തമായി ഇടപെടല്‍ നടത്തിയത്.
ജൂണ്‍ 10ന് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിക്ടേഴ്‌സ് ചാനല്‍ വഴി സംസ്‌കൃതം, അറബി, ഉറുദു വിഷയങ്ങളുടെ ക്ലാസ് നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലെ എല്ലാ കുട്ടികള്‍ക്കും ക്ലാസ് ലഭിക്കുന്ന രീതിയിലായിരുന്നു തീരുമാനം.
ക്ലാസെടുക്കാന്‍ ചുമതലപ്പെടുത്തിയ അധ്യാപകരുടെ ലിസ്റ്റ് എസ്.സി.ഇ.ആര്‍.ടി തയാറാക്കി സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തു. എന്നാല്‍ എന്നാണ് ക്ലാസ് എടുക്കേണ്ടത് എന്നത് സംബന്ധിച്ച് യാതൊരു അറിയിപ്പും ഇതുവരെ ക്ലാസെടുക്കാന്‍ ചുമതലപ്പെടുത്തിയ അധ്യാപകര്‍ക്ക് നല്‍കിയിട്ടില്ല. കുട്ടികള്‍ക്ക് പുറമേ എന്ത് ചെയ്യണമെന്നറിയാതെ അധ്യാപകരും വിഷമത്തിലാണ്.
വിദ്യാഭ്യാസ വകുപ്പിന് ഇത്രയേറെ സംവിധാനങ്ങള്‍ ഉണ്ടായിട്ടും ഭാഷ പഠിക്കുന്ന കുട്ടികളോട് കാണിക്കുന്ന വിവേചനം ബാലവകാശങ്ങളുടെ ലംഘനമായാണ് വിലയിരുത്തപ്പെടുന്നത്. ഭാഷാധ്യാപക സംഘടനകള്‍ അവരുടെ വെബ്‌സൈറ്റിലൂടെയും വാട്ട്‌സാപ്പ് ഉള്‍പ്പെടെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെയും പഠന വിഭവങ്ങള്‍ നല്‍കുന്നുണ്ട് എന്നത് മാത്രമാണ് കുട്ടികള്‍ക്ക് ഏക ആശ്വാസം. കുട്ടികളെയും രക്ഷിതാക്കളെയും സമരത്തിലേക്കും നിയമ പോരാട്ടത്തിലേക്കും തള്ളി വിടാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന ആവശ്യവും ഉയര്‍ന്നുവന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസ കച്ചവടം; കുവൈത്തില്‍ രണ്ട് പേര്‍ പിടിയില്‍

Kuwait
  •  a month ago
No Image

ഒടുവിൽ നടപടി; പി പി ദിവ്യയെ സിപിഎം എല്ലാ പദവികളിൽ നിന്നും നീക്കും, ഗുരുതര വീഴ്ചയെന്ന് വിലയിരുത്തൽ

Kerala
  •  a month ago
No Image

'രാഹുലിന്റെ കള്ളം പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമം പൊളിഞ്ഞു'; എം വി​ ​ഗോവിന്ദൻ

Kerala
  •  a month ago
No Image

പ്രവാസികള്‍ക്കും ഇനി ആദായനികുതി; ഒമാനില്‍ നിയമനിര്‍മാണം അവസാന ഘട്ടത്തില്‍

oman
  •  a month ago
No Image

ചുവന്ന കൊടിയുമായി പ്രിയങ്കയ്ക്ക് വോട്ട് തേടി ആർവൈഎഫ്

Kerala
  •  a month ago
No Image

ചേലക്കര ഉപതെരഞ്ഞെടുപ്പ്; നവംബർ 11 മുതൽ 13 വരെ നിയോജക മണ്ഡലത്തിൽ ഡ്രൈ ഡേ

Kerala
  •  a month ago
No Image

കള്ളപ്പണ ആരോപണം; കോണ്‍ഗ്രസിനെതിരായി കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം

Kerala
  •  a month ago
No Image

അബ്ദുറഹീമിനെ കാണാൻ ഉമ്മയും സഹോദരനും റിയാദ് ജയിലിൽ എത്തി

Saudi-arabia
  •  a month ago
No Image

സ്വദേശിവല്‍ക്കരണം പാലിക്കാത്ത കമ്പനികള്‍ക്ക് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാം; നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം

oman
  •  a month ago
No Image

ഭിന്നശേഷിക്കാരെ സംരക്ഷിക്കാന്‍ ഏകീകൃത സംവിധാനമൊരുക്കാന്‍ യുഎഇ

uae
  •  a month ago