മുഖ്യമന്ത്രിക്കെതിരെ സി.പി.ഐ ജില്ലാ സെക്രട്ടറി; ഐ ആം ദി സ്റ്റേറ്റ് എന്ന നിലയില്‍ പോകാന്‍ കഴിയില്ല
മൂന്നാര്‍: മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങളുമായി സി.പി.ഐ. ഐ ആം ദി സ്റ്റേറ്റ് എന്ന നിലയില്‍ ഒരു മുഖ്യമന്ത്രിക്ക് പോകാന്‍ കഴിയില്ല. കേരളത്തില്‍ മുന്നണി ഭരണസംവിധാനമാണെന്ന് മുഖ്യമന്ത്രി ഓര്‍മ്മിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന് വ്യക്തമാക്കി.
മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ ദൗത്യത്തെ സര്‍ക്കാരിന്റെ തലവന്‍ തള്ളിപ്പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ല. ദൗത്യം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രി കടുത്ത വിമര്‍ശനമുന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിലപാട് തള്ളി സി.പി.ഐ രംഗത്തെത്തിയത്.
അതേസമയം ജില്ലാ സെക്രട്ടറിയുടെ അഭിപ്രായ പ്രകടനം അദ്ദേത്തിന്റെതു മാത്രമാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് പറഞ്ഞു. ഇന്നലത്തെ യോഗവുമായി ബന്ധപ്പെട്ട ആശങ്കയാണ് അദ്ദേഹം രേഖപ്പെടുത്തിയത്. കയ്യേറ്റം ഒഴിപ്പിക്കണം എന്നുതന്നെയാണ് സര്‍ക്കാര്‍ നിലപാട്. അതുമായി തന്നെ മുന്നോട്ടു പോകും. കയ്യേറ്റ ഭൂമിയില്‍ കുരിശ് ഒഴിപ്പിക്കേണ്ട സാഹചര്യം വന്നാല്‍ അപ്പോള്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."