സഊദിയില്‍നിന്ന് ചൈനയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ റെക്കോര്‍ഡ് വര്‍ധന
ബെയ്ജിങ്: സഊദിയില്‍ നിന്നും ചൈനയിലേക്കുള്ള അസംസ്കൃത എണ്ണ ഇറക്കുമതിയില്‍ വന്‍ വര്‍ധന. മെയ് മാസത്തില്‍ സഊദിയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി 71 ശതമാനമായാണ് വര്‍ധിച്ചത്.
ചൈനയുടെ ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് കസ്റ്റംസ് കണക്കുകള്‍ പ്രകാരം 216 കോടി ബാരലാണ് പ്രതിദിനം ഇറക്കുമതി ചെയ്തത്. ഈവര്‍ഷം സഊദിയില്‍ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതിയില്‍ 94.9 ശതമാനം വര്‍ധനവാണുണ്ടായത്.
ഏപ്രിലില്‍ റഷ്യയായിരുന്നു ചൈനയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തത്. ഈ സ്ഥാനത്തേക്കാണ് ഇപ്പോള്‍ സഊദി വന്നിരിക്കുന്നത്. ചൈനയിലെ മൊത്തം അസംസ്കൃത എണ്ണ ഇറക്കുമതി എക്കാലത്തെയും ഉയര്‍ന്ന 11.34 ദശലക്ഷം ബി.പി.ഡി ആയി ഉയര്‍ന്നെന്നാണ് ഔദ്യോഗിക കണക്ക്.
ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച ശേഷം ചൈനയില്‍ ഉല്പാദനമേഖല തിരിച്ചുവരാന്‍ തുടങ്ങിയതിനു പിന്നാലെ ക്രൂഡ് ഓയില്‍ ഇറക്കുമതി വര്‍ധിച്ചിരിക്കുകയാണ്. വെനസ്വേലയില്‍ നിന്നും ചൈന എണ്ണ വാങ്ങുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."