യാത്ര ചെയ്യാം കാലത്തിനൊപ്പിച്ച്
സമുദ്രത്തിലേക്ക് മത്സ്യ ബന്ധനത്തിന് പോകുന്ന മുക്കുവന്മാര് മാസങ്ങളോളം ആവശ്യമായിവേണ്ടുന്ന സാധനങ്ങളാണ് ബോട്ടുകളില്‍ കരുതിവെക്കാറുള്ളത്. അത്പോലെ ഏതൊരു യാത്രയ്ക്കുമുള്ള ഒരുക്കങ്ങളും ദിവസങ്ങള്‍ക്ക് മുന്‍പ് നാം തയാറാക്കിവെക്കാറുണ്ട്.
പുരാതന കാലങ്ങളില്‍ നീണ്ട യാത്രകള്‍ നടത്തിയുന്നവരാണ് നമ്മുടെയൊക്കെ പൂര്‍വികര്‍. പക്ഷേ കാലങ്ങള്‍ മാറിയപ്പോള്‍ അതിനനുസരിച്ച് യാത്രകളും തയാറെടുപ്പുകളും മാറിയെന്നതാണ് യാഥാര്‍ഥ്യം.
കാലങ്ങള്‍ക്കൊപ്പം സാങ്കേതിക വിദ്യകള്‍ വളര്ന്നതോട് കൂടി യാത്രാ രീതികളും മാറിയിരിക്കുകയാണ്. അതിനനുസരിച്ച് യാത്ര ഒരുക്കങ്ങളും മാറിയിരുക്കുന്നു. പണ്ട് കാലത്ത് യാത്രയ്ക്കായി ഭക്ഷണവും വെള്ളവും ശേഖരിക്കുമ്പോള്‍ ഇന്ന് നാം ചെയ്യുന്നത് പവര്‍ ബാങ്കുകളും ഫോണുകളും മറ്റു ഉപകരണങ്ങളിലും ചാര്‍ജ് പൂര്ണമാക്കുകയെന്നതാണ്.
കാലത്തിനനുസരിച്ച് യാത്രാ ഒരുക്കങ്ങളും മാറിയപ്പോള്‍ യാത്ര സുഗമമാക്കുന്നതിനായി കരുതേണ്ടണ്ട ഉപകരണങ്ങളെക്കുറിച്ച് ബിഗ് ബ്രേക്ക് വെബ്സൈറ്റ് മേധാവി കപില്‍ ഗോസ്വാമി വിവരിക്കുന്നു.
ബാറ്ററി ചാര്‍ജര്‍
യാത്രയില്‍ നാം പ്രധാനമായും കരുതേണ്ട ഉപകരണമാണിത്. അവധി ദിവസങ്ങളില്‍ നാം യാത്രചെയ്യുമ്പോള്‍ ചിത്രം പകര്‍ത്താറുണ്ട്. ഇങ്ങനെയുള്ള സമയങ്ങളില്‍ ചാര്‍ജര്‍ കൈവശമില്ലെങ്കില്‍ നാം പെട്ടതു തന്നെ. ഇത്തരം ബുദ്ധിമുട്ടുകളില്‍ നിന്ന് ഒഴിവാകുന്നതിനായി യാത്രസമയങ്ങളില്‍ ആവശ്യമായ ചാര്‍ജറുകള്‍ കരുതുന്നതാണ് നല്ലത്.
ബ്ലൂട്ടൂത്ത് സ്പീക്കര്‍
യാത്രാസമയങ്ങളില്‍ നാം ബോറടി മാറ്റുന്നതിനായി പാട്ടുകള്‍ കേള്‍ക്കുകയോ സിനിമകള്‍ കാണുകയോ ചെയ്യാറാണ് പതിവ്. യാത്രകളില്‍ ഫോണിലുള്ള ശബ്ദം വാഹനത്തിന്റെ ശബ്ദവുമായി ഇടകലര്‍ന്ന് വ്യക്തമായി കേള്‍ക്കണമെന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബ്ലൂട്ടൂത്ത് സ്പീക്കര്‍ കൈവശമുണ്ടെങ്കില്‍ പാട്ടുകളും സിനിമകളും നന്നായി ആസ്വദിക്കാന്‍ കഴിയും.
പ്രൊഫഷനല്‍ കാമറ
യാത്രകളില്‍ നാം കാണുന്ന അപൂര്‍വകാഴ്ചകളും നിമിഷങ്ങളും ഒപ്പിയെട്ടുക്കാന് ശ്രമിക്കാറുണ്ട് പലരും. കുടുംബവുമായോ സുഹൃത്തുക്കളുമായോയുള്ള സന്തോഷ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കാന്‍ യാത്രാവേളകളിലെ ഫോട്ടോകള്‍ സഹായകമാകും. പക്ഷേ ഫോണുകളില്‍ എടുക്കുന്ന ഇത്തരം ഫോട്ടോകള്‍ക്ക് വ്യക്തതയുണ്ടാകാറില്ല. യാത്രവേളകളിലെടുക്കുന്ന പല ഫോട്ടോകളും പിന്നീട് നോക്കുമ്പോള്‍ നമ്മുടെ മനസിനെ ആ സ്ഥലത്തേക്ക് എത്തിക്കുന്നതാണ്. യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ എന്നും ഡി.എസ്.എല്‍.ആര് കാമറകള്‍ കരുതുന്നതായിരിക്കും നല്ലത്.
ലഗേജ് മോണിറ്റര്‍
യാത്രവേളകളിലൊക്കെയും നമ്മുടെ ലഗേജുകളും മറ്റും കാണാതാവുന്നത് പതിവാണ്. പണവും വിലപ്പെട്ട സാധനങ്ങളുമടങ്ങിയ ലഗേജുകള്‍ മോഷ്ടിക്കപ്പെടുകയോ കാണാതാവുകയോ ചെയ്താല്‍ ഇവ കണ്ടെത്തുന്നതിനായി ലഗേജ് മോണിറ്ററുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന ഉപകരണത്തിന്റെ സഹായത്തോടെ ലഗേജുള്ള സ്ഥലം ഫോണ്‍വഴി നമുക്ക് കണ്ടെത്താന്‍ സഹായിക്കും.
ശബ്ദരഹിത ഹെഡ്ഫോണുകള്
കൂടെയുള്ള യാത്രക്കാരും മറ്റും മൂലമുണ്ടാകുന്ന ശബ്ദങ്ങളും വാഹനത്തിന്റെ ശബ്ദങ്ങളും ചെവിയിലേക്ക് അടിച്ച് കയറുന്ന കാറ്റും യാത്രാവേളകളില്‍ നമുക്ക് ശല്യമായി തോന്നാറുണ്ട്. ഇത്തരം ശബ്ദമലിനീകരണങ്ങള്‍ മനസിനെയും ശരീരത്തിനെയും ഒരുപോലെ ക്ഷീണിപ്പിക്കുന്നതാണ്. ഇതില്‍ നിന്നുമൊക്കെ മുക്തി നേടുന്നതിനായി ശബ്ദരഹിത ഹെഡ്ഫോണുകള് ഉപയോഗിക്കുന്നതാണ് നല്ലത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."