മലമ്പുഴയിലെ ആദിവാസി കോളനിയില്‍ ശ്രീകണ്ഠന് ആരതി ഉഴിഞ്ഞ് സ്വീകരണം
പാലക്കാട്: മലമ്പുഴ നിയോജക മണ്ഡലത്തിലെ ഇന്നലത്തെ പര്യടനം ആരംഭിച്ചത് കൊല്ലംകുന്ന് ആദിവാസി കോളനിയില്‍ നിന്നാണ്. മലമ്പുഴ കൊല്ലംകുന്ന് ആദിവാസി കോളനിയിലെത്തിയ യൂ.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠനെ ആരതി ഉഴിഞ്ഞാണ് ഊര് നിവാസികള്‍ സ്വീകരിച്ചത്. തുടര്‍ന്ന് ആനക്കല്ല്, വാരണി, മന്തക്കാട് തുടങ്ങിയ പ്രദേശങ്ങളില്‍ സ്ഥാനാര്‍ഥിക്ക് സ്വീകരണം നല്‍കി. അകത്തേത്തറ സ്‌കൂള്‍, ഉമ്മിണി സ്‌കൂള്‍, കോരത്തൊടി സ്‌കൂള്‍ എന്നിവടങ്ങളിലും സ്ഥാനാര്‍ഥി സന്ദര്‍ശനം നടത്തി. അകത്തേത്തറയിലെ വിവിധ സ്ഥലങ്ങളിലെത്തി സ്ഥാനാര്‍ഥി വോട്ട് അഭ്യര്‍ഥിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എസ്.കെ അനന്ത കൃഷ്ണന്‍, കണ്‍വീനര്‍ കെ. ശിവരാജേഷ്, മലമ്പുഴ മണ്ഡലം പ്രസിഡന്റ് കെ.എം രവീന്ദ്രന്‍, അകത്തേത്തറ ചന്ദ്രന്‍ എസ്. കൃഷ്ണകുമാര്‍ ഗോപിനാഥന്‍ നായര്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി തങ്കമണി ടീച്ചര്‍, ഡി.സി.സി സെക്രട്ടറി ഭവദാസ്, പഞ്ചായത്തംഗം കോമളം സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."