മലയോര മേഖലയില്‍ ആവേശമുയര്‍ത്തി രാജ്മോഹന്‍ ഉണ്ണിത്താന്റെ പര്യടനം
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് അസംബ്ലി മണ്ഡലത്തിന്റെ മലയോര മേഖലയില്‍ ആവേശം ഇളക്കിവിട്ട ്സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ പര്യടനം.
ഇന്നലെ രാവിലെ കാഞ്ഞങ്ങാട് പ്രസ്ഫോറത്തിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്തശേഷമാണ് മലയോര മേഖലയില്‍ പര്യടനം തുടങ്ങിയത്. വികസന മുരടിപ്പിലായ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് ഒരവസരം നല്‍കണമെന്നാണ് ഉണ്ണിത്താന്റെ അഭ്യര്‍ഥന. മണ്ഡലത്തിലെ പ്രചാരണ പരിപാടിയുടെ തുടക്കം പുല്ലൂര്‍-പെരിയ പഞ്ചായത്തും കോടോം-ബേളൂരും സംഗമിക്കുന്ന ഇരിയയിലായിരുന്നു. സ്ഥാനാര്‍ഥി പര്യടനത്തിനായി എത്തുമ്പോഴേക്കും ചുട്ടുപൊള്ളുന്ന വെയിലിലും നൂറുകണക്കിന് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. മുസ്ലിംലീഗ് നേതാവ് ബഷീര്‍ വെള്ളിക്കോത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരേ സംസാരിക്കുകയായിരുന്നു. ഇരിയ ടൗണിലെ വ്യാപാരികളോടും നാട്ടുകാരോടും റിക്ഷാ ഡ്രൈവര്‍മാരോടും സ്ഥാനാര്‍ഥി വോട്ടഭ്യര്‍ഥന നടത്തി. ഒടയംചാല്‍, ചുള്ളിക്കര, രാജപുരം, കള്ളാര്‍, ആനക്കല്ല്, കോളിച്ചാല്‍, കൊന്നക്കാട്, വെള്ളരിക്കുണ്ട്, ബളാല്‍, പരപ്പ, ബിരിക്കുളം, ചോയ്യങ്കോട്, കീക്കാംകോട്, വാഴുന്നോറടി, പടന്നക്കാട്, കല്ലൂരാവി, മീനാപ്പീസ്, മഡിയന്‍, സൗത്ത് ചിത്താരി, ചാമുണ്ഡിക്കുന്ന് എന്നിവിടങ്ങളില്‍ പര്യടനം നടത്തിയശേഷം വൈകിട്ട് മുക്കൂട് സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."