തലശ്ശേരി-വളവുപാറ റോഡ് ഇരിട്ടിയില്‍ സര്‍വേ പൂര്‍ത്തിയായി കൈയേറ്റം ഒഴിപ്പിക്കല്‍ ഉടന്‍
വ്യാപാരികള്‍ക്ക് നോട്ടിസ് നല്കി രണ്ടാഴ്ചയ്ക്കുള്ളില്‍ കൈയേറ്റം സ്വയം പൊളിച്ച് മാറ്റാന്‍ ആവശ്യപ്പെട്ടു
ഇരിട്ടി: കെ.എസ്.ടി.പി റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരിട്ടി ടൗണിലെ കൈയേറ്റ സ്ഥലം കണ്ടെത്തുന്നതിനായുള്ള റവന്യു സര്‍വേ പൂര്‍ത്തിയായി. ഇരിട്ടി പാലം മുതല്‍ പയഞ്ചേരിമുക്ക് വരെ പൊളിച്ച് മാറ്റേണ്ട ഭാഗം അടയാളപ്പെടുത്തി. ടൗണ്‍ വികസനത്തിനായി ഉപയോഗിക്കേണ്ട സ്ഥലത്തേക്ക് നിലവിലുള്ള കെട്ടിടങ്ങളുടെ മുന്‍വശം കൂട്ടി നിര്‍മിച്ച് വ്യാപാര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് കണ്ടെത്തിയിരുന്നു.
ഇവര്‍ക്ക് നോട്ടിസ് നല്കി രണ്ടാഴ്ചയ്ക്കുള്ളില്‍ കൈയേറ്റ ഭാഗം സ്വയം പൊളിച്ച് മാറ്റാന്‍ ആവശ്യപ്പെട്ടു. ഇരിട്ടി താലൂക്ക് ഹെഡ് സര്‍വെയറുടെ കെ.കെ ദിവാകരന്റ നേതൃത്വത്തിലാണ് സര്‍വെ നടത്തിയത്. പയഞ്ചേരി മുതല്‍ ഇരിട്ടി പുതിയ പാലം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമായി അര മീറ്റര്‍ മുതല്‍ ഒന്നര മീറ്റവരെ കൈയേറ്റം കണ്ടെത്തിയിട്ടുണ്ട്.
25 വര്‍ഷത്തോളം പഴക്കമുള്ള ഓവുചാലുകള്‍ നിലനിര്‍ത്തി ടൗണ്‍ നവീകരിക്കുന്നത് ഫലപ്രദമാകില്ലെന്ന് സര്‍വകക്ഷി യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായത്തെ തുടര്‍ന്നാണ് കെ.എസ്.ടി.പിയുടെയും താലൂക്ക് സര്‍വെ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ സംയുക്ത സര്‍വെ നടത്താന്‍ തീരുമാനിച്ചത്. കൈയേറ്റ ഭാഗം പൊളിച്ച് മാറ്റുന്നതോടെ ഇരിട്ടി ടൗണിലെ റോഡ് വികസനം ഉള്‍പ്പെടെ അടുത്ത മാസം ആരംഭിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."