HOME
DETAILS
MAL
'ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ പോരാട്ടത്തില്‍ ജീവിതം ഉഴിഞ്ഞു വെച്ചയാളാണ് ഞങ്ങളുടെ പിതാവ്, അദ്ദേഹത്തിന്റെ മോചനത്തിനായി കൈകോര്‍ക്കാം'- മോദി ഭരണകൂടത്തിനെതിരെ ഇ മെയില്‍ ക്യാംപയിനുമായി സഞ്ജീവ് ഭട്ടിന്റെ മക്കള്‍
backup
June 30 2020 | 05:06 AM
ന്യൂഡല്‍ഹി: മോദി സര്‍ക്കാറിനെതിരെ നിലകൊണ്ടതിന്റെ പേരില്‍ തടവില്‍ കഴിയുന്ന മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ മോചനത്തിനായി ഇ.മെയില്‍ ക്യാംപയിനുമായി മക്കള്‍. ഫേസ് ബുക്ക് വഴിയാണ് മകന്‍ ശാന്തനു ഭട്ടും മകള്‍ ആകാശി ഭട്ടും ഇക്കാര്യം അറിയിച്ചത്. ഫ്രീ സഞ്ജീവ് ഭട്ട് എന്ന പേജിലാണ് അദ്ദേഹം ഇത് പങ്കുവെച്ചിരിക്കുന്നത്.
ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്കായി ജീവിതം ഉഴിഞ്ഞു വെച്ചതായാണ് തങ്ങളുടെ പിതാവ് സഞ്ജീവ് ഭട്ടെന്നും ഇത് അദ്ദേഹത്തെ മോചിപ്പിക്കാനുള്ള സമയമാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ജൂലൈ ഒന്നു മുതല്‍ ഇ മെയില്‍ ക്യാംപയിനുള്ള നിര്‍ദ്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുമെന്നും അവര്‍ തങ്ങളുടെ കുറിപ്പില്‍ അറിയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."