സരസ് മേള: സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം 10ന്
ആലപ്പുഴ: കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും കുടുംബശ്രീ വഴി നടപ്പാക്കുന്ന ദേശീയ സരസ് മേള ഓഗസ്റ്റ് 14 മുതല്‍ 23 വരെ ചെങ്ങന്നൂരില്‍ നടക്കും. 80000 ചതുരശ്ര അടി വിസ്താരമുള്ള പന്തലില്‍ 29 സംസ്ഥാനങ്ങളിലെ സംരംഭകരുടെ ഉത്പനങ്ങളുടെ പ്രദര്‍ശന വിപണനവും ഉണ്ടാകും. ഇതോടനുബന്ധിച്ച് ദേശീയ ഭക്ഷ്യമേളയും നടക്കും. പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ എം.എല്‍.എ. സജി ചെറിയാന്‍ ചെയര്‍മാനായി ജില്ലാ കലക്ടര്‍ എസ്. സുഹാസ് ജനറല്‍ കോ- ഓര്‍ഡിനേറ്ററായും കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ സുജ ഈപ്പന്‍ ജനറല്‍ കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. ഒരു കോടി 60 ലക്ഷം രൂപയുടെ ബജറ്റ് അംഗീകരിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ ബഥേല്‍ ജങ്ഷനിലുള്ള കണ്ണാട്ട് ബില്‍ഡിങ്ങില്‍ സ്വാഗത സംഘം ഓഫിസ് പ്രവര്‍ത്തിക്കും. സ്വാഗത സംഘം ഓഫിസിന്റെ ഉദ്ഘാടനം 10ന് രാവിലെ 10ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."