നികുതി അടച്ചില്ല: കെ.എസ്.ആര്.ടി.സി സ്കാനിയ സര്‍വിസുകള്‍ നിര്‍ത്തിവച്ചു
തിരുവനന്തപുരം: നികുതി അടയ്ക്കാത്തതിനാല്‍ വാടകയ്ക്കെടുത്ത് ഓടിച്ചിരുന്ന സ്കാനിയ ബസുകള്‍ കെ.എസ്.ആര്.ടി.സി താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
നികുതി അടയ്ക്കാത്തതിനാല്‍ മൂന്ന് സ്കാനിയ ബസുകള്‍ കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. ശേഷിച്ച ഏഴ് ബസുകളും നികുതി അടച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍വിസുകള്‍ നിര്‍ത്തിവയ്ക്കാന്‍ കെ.എസ്.ആര്.ടി.സി തീരുമാനിച്ചത്. നികുതി അടച്ചശേഷം രണ്ട് ദിവസത്തിനുള്ളില്‍ സര്‍വിസുകള്‍ പുനരാരംഭിക്കും.
വാടക ബസുകള്‍ക്ക് കണ്ടക്ടറെ നല്‍കുകയും ഡീസല്‍ ചെലവ് വഹിക്കുകയും മാത്രമാണ് കെ.എസ്.ആര്.ടി.സി ചെയ്യുന്നത്.
വാഹനത്തിന്റെ അറ്റകുറ്റപ്പണി, നികുതി അടയ്ക്കല്‍ തുടങ്ങിയ ചെലവുകള്‍ വഹിക്കുന്നത് ബസിന്റെ ഉടമകളായിട്ടുള്ള കമ്പനിയാണ്. കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോയ കെ.എസ്.ആര്.ടി.സിയുടെ സ്കാനിയ ബസ് കോയമ്പത്തൂരിനടുത്ത് ഓവര്‍ബ്രിഡ്ജില്‍ നിന്ന് താഴേക്ക് മറിഞ്ഞിരുന്നു. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ബസിന്റെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് നികുതി അടച്ചിട്ടില്ലെന്ന് വ്യക്തമായത്.
പിന്നീട് മറ്റു ബസുകളും പരിശോധിക്കുകയും നികുതി അടച്ചിട്ടില്ലെന്ന് കണ്ടെത്തുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."