ഷോക്കേറ്റ് മരണം: കുറ്റക്കാര്‍ക്കെതിരേ നടപടി വേണം
തൊടുപുഴ: കഴിഞ്ഞ ദിവസം വണ്ണപ്പുറത്ത് വൈദ്യുതി പോസ്റ്റില്‍ വഴിവിളക്ക് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിക്കാനിടയായതില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്ന് കേരള ഗണക സമുദായ സഭ വണ്ണപ്പുറം ശാഖാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വണ്ണപ്പുറം ഉറകണ്ണി പുത്തന്‍മഠത്തില്‍ കൃഷ്ണന്റെ മകന്‍ സൂരജ് ആണ് ഷോക്കേറ്റ് മരിച്ചത്. കെ.എസ്.ഇ.ബിക്കു വേണ്ടി കരാര്‍ ഏറ്റെടുത്തിട്ടുള്ള വ്യക്തിയുടെ കീഴില്‍ പന്ത്രണ്ടു വര്‍ഷമായി യുവാവ് തൊഴിലെടുത്തു വരികയായിരുന്നു. വൈദ്യുതിലൈനില്‍ പണിയെടുക്കുന്നതിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരിക്കണമെന്നും കെ.എസ്.ഇ.ബിയുടെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍ ജോലി നടക്കുന്ന സ്ഥലത്ത് ഉണ്ടായിരിക്കണമെന്നും നിയമമുണ്ട്.
ഇതൊന്നും പാലിക്കാതെ തൊഴിലാളിയെക്കൊണ്ട് ജോലി എടുപ്പിച്ചപ്പോഴാണ് ദുരന്തം സംഭവിച്ചത്. നിഷ്പക്ഷ അന്വേഷണത്തിലൂടെ കുറ്റക്കാരെ കണ്ടെത്തി കുടുബത്തിന് നീതിയും സംരക്ഷണവും ഉറപ്പാക്കണമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി സുമേഷ് കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ ശിവദാസ്, എം.എസ് അനുജിത്ത്, കെ.സി സുരേഷ്, പി.എസ് അനീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."