നഗരസഭാ വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്: ഒറ്റക്കെട്ടായി നീങ്ങാന്‍ യു.ഡി.എഫ് ധാരണ
തൊടുപുഴ: നഗരസഭാ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു മുന്നണിയിലുണ്ടായ പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടിയുള്ള യു.ഡി.എഫ് യോഗത്തില്‍ മഞ്ഞുരുകല്‍. യുഡിഎഫ് നേതൃത്വം ഇന്നലെ ആദ്യഘട്ട ചര്‍ച്ച നടത്തി.
വീണ്ടും 10 ന് യോഗം ചേരാന്‍ തീരുമാനിച്ചു. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍, കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ ജേക്കബ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എസ് മുഹമ്മദ് എന്നിവരാണ് ഇന്നലെ തൊടുപുഴ പൊതുമരാമത്ത് റെസ്റ്റ് ഹൗസില്‍ ചര്‍ച്ച നടത്തിയത്. 12 ന് നടക്കുന്ന വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി നീങ്ങാന്‍ യു.ഡി.എഫില്‍ ധാരണയായി.നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ കോണ്‍ഗ്രസ് അംഗം ടി.കെ സുധാകരന്‍ നായര്‍ക്ക് അബദ്ധം പറ്റിയതു സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹീംകുട്ടി കല്ലാര്‍ വ്യക്തമാക്കി. എന്നാല്‍ ശാശ്വത പരിഹാരം തേടുന്നതിനൊടൊപ്പം യു.ഡി.എഫില്‍ കെട്ടുറപ്പും സാധ്യമാകണം. ഒന്നിച്ചുനില്‍ക്കാനുള്ള മനസ് മുന്നണികള്‍ക്കുള്ളില്‍ ഘടകകക്ഷികള്‍ക്ക് ഉണ്ടാകണമെന്നു അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ബന്ധത്തിനു കോട്ടം സംഭവിക്കാതെ ഉണ്ടായ അപമാനത്തിനു പരിഹാരമാണ് ആവശ്യമെന്നു കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് അറിയിച്ചു. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഏറെ ക്ഷീണം സംഭവിച്ചപ്പോള്‍ യു.ഡി.എഫിനും അപമാനം ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നു. പാര്‍ട്ടിക്ക് ഗുണകരമായ തീരുമാനം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് കെട്ടുറപ്പോടെ മുന്നോട്ട് പോകണം. മുന്നണിയിലെ ഒരു കക്ഷിക്കുണ്ടായ നഷ്ടം മുഴുവന്‍ കക്ഷികളെയും ബാധിച്ചിരിക്കുന്നു. ഒന്നിച്ചു നിന്നിരുന്നെങ്കില്‍ യുഡിഎഫിനു ഇവിടെ വിജയിക്കാമായിരുന്നുവെന്നു മുസലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എസ്.മുഹമ്മദ്പറഞ്ഞു.കോണ്‍ഗ്രസ് അഗത്തിന്റെ വോട്ട ് ആസാധുവായതിനേത്തുടര്‍ന്ന് ഇരുമുന്നണികള്‍ക്കും തുല്യ വോട്ടുകള്‍ വരുകയും നറുക്കെടുപ്പിലൂടെ എല്‍.ഡി. എഫിലെ മിനി മധു ചെയര്‍പേഴ്‌സണായി തെരഞ്ഞടുക്കപ്പെടുകയുമായിരുന്നു. ചെയര്‍പേഴ്‌സന്‍ തെരഞ്ഞെടുപ്പിനു മുന്‍പ് കോണ്‍ഗ്രസിനു തലവേദനയായിരുന്ന വിമത കൗണ്‍സിലര്‍ എം.കെ. ഷാഹുല്‍ ഹമീദ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കൊപ്പം നിന്നതോടെ ഇദ്ദേഹത്തിന് കൂടുതല്‍ സ്വീകാര്യത ലഭിച്ചിരിക്കുകയാണ്. വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പിലും ഇദ്ദേഹം തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണു യു.ഡി.എഫ് നേതാക്കള്‍ അവകാശപ്പെടുന്നത്. ഇതിനിടെ വൈസ് ചെയര്‍മാന്‍ സ്ഥാനവും അട്ടിമറിയിലൂടെ നേടാനുള്ള കരുനീക്കങ്ങള്‍ എല്‍ഡിഎഫ് ശക്തമാക്കിയതായി സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."