കോഴിക്കോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ഥിയെ കോഴിക്കോട് ജയിലിലെത്തിച്ചു
കോഴിക്കോട്: കോഴിക്കോട് ലോക്സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.പി പ്രകാശ് ബാബുവിനെ കോഴിക്കോട് ജയലിലെത്തിച്ചു.
ശബരിമല ചിത്തിര ആട്ട വിശേഷത്തിനിടെ സ്ത്രീയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായ പ്രകാശ് ബാബുവിനെ കൊട്ടാരക്കര സബ് ജയിലില്‍ നിന്നാണ് ഇന്നലെ കോഴിക്കോട് സബ് ജയിലില്‍ എത്തിച്ചത്.
തൊട്ടില്‍പാലം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കല്ലാച്ചി കോടതിയില്‍ ഹാജരാക്കാനാണ് പ്രകാശ് ബാബുവിനെ കോഴിക്കോട്ടെത്തിച്ചത്. ഇന്ന് കോടതിയില്‍ ഹാജരാക്കും. അനുമതിയില്ലാതെ പ്രകടനം നടത്തിയ കേസ് ഉള്‍പെടെ രണ്ടു കേസുകളില്‍ ജാമ്യമെടുക്കാനാണ് കല്ലാച്ചി കോടതിയില്‍ ഹാജരാക്കുന്നത്. പൊലിസ് അകമ്പടിയോടെയാണ് പ്രകാശ് ബാബുവിനെ കോഴിക്കോട് ജയിലിലെത്തിച്ചത്. അതേസമയം ജയിലില്‍ നിന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ പ്രകാശ് ബാബുവിന് കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റാണ് ജയിലറുടെ മുന്പില് വച്ച് നാമനിര്‍ദേശ പത്രികയില്‍ ഒപ്പിടാന്‍ അനുമതി നല്‍കിയത്.
പ്രകാശ് ബാബു ഒപ്പിട്ട പത്രിക പ്രത്യേക ദൂതന് വഴി ഭരണാധികാരിയായ കോഴിക്കോട് കലക്ടര്‍ മുന്‍പാകെ സമര്‍പ്പിക്കാം. പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസമായ ഇന്ന് പ്രകാശ് ബാബുവിനു വേണ്ടി പത്രിക സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."