കോണ്‍ഗ്രസ് പ്രകടന പത്രിക വളര്‍ച്ച സമ്മാനിക്കും: സ്വതന്ത്ര കര്‍ഷക സംഘം
കോഴിക്കോട്: യു.പി.എയ്ക്കു നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രിക രാജ്യത്തിനു വലിയ വളര്‍ച്ച സമ്മാനിക്കുന്നതാണെന്ന് സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍, ജനറല്‍ സെക്രട്ടറി ടി.പി മമ്മു എന്നിവര്‍ പ്രസ്താവിച്ചു.
പ്രകടന പത്രികയില്‍ കാര്‍ഷിക മേഖലക്കായി പ്രഖ്യാപിച്ച നിര്‍ദേശങ്ങള്‍ പലതും സ്വതന്ത്ര കര്‍ഷക സംഘത്തിനു ലഭിച്ച അംഗീകാരം കൂടിയാണ്. 2014 ജനുവരി 27ന് പ്രധാനമന്ത്രിയായ ഡോ. മന്‍മോഹന്‍ സിങ്ങിന് 10,80611 പേരുടെ കൈയൊപ്പോടെ നല്‍കിയ ഭീമഹരജിയില്‍ നിര്‍ദേശിച്ച അരഡസനോളം കാര്യങ്ങള്‍ പത്രികയില്‍ ഉള്‍പെടുത്തിയിരിക്കുന്നു. കര്‍ഷകര്‍ക്കായി പ്രത്യേക ബജറ്റ് എന്ന നിര്‍ദേശം മന്‍മോഹന്‍ സിങ് ചര്‍ച്ചയില്‍ പ്രത്യേകം പ്രകീര്‍ത്തിച്ച വിഷയം കൂടിയാണ്. പലരും ആ നിര്‍ദേശം അനുകരിക്കുകയും ചെയ്തിരുന്നു.
കടഭാരത്തില്‍ നിന്ന് കര്‍ഷകരെ മോചിപ്പിക്കണമെന്ന നിര്‍ദേശവും സ്വീകരിച്ചിരിക്കുന്നു. ഈ ആവശ്യം സംബന്ധിച്ച് ബി.ജെ.പി സര്‍ക്കാരിലെ കൃഷി മന്ത്രി രാധാമോഹന്‍ സിങ്ങുമായി മുസ്‌ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറിന്റെ സാന്നിധ്യത്തില്‍ സംസാരിച്ചപ്പോള്‍ തര്‍ക്കിക്കുകയും സാധ്യമല്ലാത്ത കാര്യമാണെന്ന് പറയുകയും ചെയ്തിരുന്നെന്ന് അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."