HOME
DETAILS

മലബുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് സ്വകാര്യ റിസോര്‍ട്ട്: വിജിലന്‍സ് അന്വേഷിക്കണമെന്ന് കേരള കോണ്‍ഗ്രസ്

  
backup
July 08 2018 | 08:07 AM

%e0%b4%ae%e0%b4%b2%e0%b4%ac%e0%b5%81%e0%b4%b4-%e0%b4%a1%e0%b4%be%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b5%83%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%b0


പാലക്കാട്: കേന്ദ്ര പ്രതിരോധ നിയമപ്രകാരം അതീവ സുരക്ഷാമേഖലയായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച മലബുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് നിയമത്തിന്റെ പുല്ലുവില ഏല്‍പിച്ച് ഒരു സ്വകാര്യ ആയുര്‍വേദ റിസോര്‍ട്ട് നിര്‍മിക്കുന്ന നടപടി അന്വേഷിക്കണമെന്ന് കേരളകോണ്‍ഗ്രസ് എം ജില്ലാ ജനറല്‍സെക്രട്ടറി കെ.ശിവരാജേഷ് വിജിലന്‍സിനു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
മലബുഴഗ്രാമപഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍ പെടുന്ന തെക്കേ മലബുഴയിലെ എലിവാലിലാണ് നിര്‍മാണംനടക്കുന്നത്. ഏഴേക്കറോളം വരുന്ന സ്ഥലത്ത് പതിനഞ്ചു കോടിയോളം രൂപ ചെലവിട്ടാണ് ഇതിന്റെ പ്രവര്‍ത്തനം നടത്തുന്നത്. ഇതിനായി സമീപത്തെ കുന്നുകള്‍ ഇടിച്ചു നിരത്തുകയാണ്. ഇതിനായി അഞ്ച്‌സ്വകാര്യവ്യക്തികളുടെസ്ഥലങ്ങള്‍ പൊന്നുംവില നല്‍കിയാണ് ഉടമകള്‍വാങ്ങിയിട്ടുളളത്. കേന്ദ്രപ്രതിരോധനിയമ പ്രകാരം മലബുഴ റിസര്‍വോയറിനു ചുറ്റുമുള്ള മുന്നൂറ്റിനാല്മീറ്റര്‍ (304)(ആയിരംഅടി) ചുറ്റളവില്‍ യാതൊരുവിധനിര്‍മാണപ്രവര്‍ത്തനങ്ങളും നടത്താന്‍ പാടില്ലെന്ന് 1962ല്‍ കേന്ദ്രസര്‍ക്കാരും,1963ജൂണ്‍28ന് സംസ്ഥാന ആഭ്യന്തരവകുപ്പും ഉത്തരവ് ഇറക്കിയിരുന്നു.ഇതിന് ഒരു വിലയും കല്‍പ്പികാതെയാണ് ഡാമില്‍ നിന്ന് നൂറുമീറ്റര്‍ പോലുമില്ലാത്ത സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. കുറച്ചുമുന്‍പ് ഇതിന് പരിസരത്തുള്ള ഒരു കുടുംബത്തിന്റെ ഓടുവീട് വാര്‍ക്കാന്‍പഞ്ചായത്തും,ജലസേചനവകുപ്പുംഅനുമതിനല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ബഹുനില കെട്ടിടങ്ങള്‍ പണിയാന്‍ ജലസേചന, പഞ്ചായത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ കൈക്കൂലിവാങ്ങി ക്രമവിരുദ്ധമായി അനുമതി നല്‍കിയിരിക്കുകയാണ്.
ഇതിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ അടുത്തിടെ വിരമിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഉദ്യോഗസ്ഥനെതിരെ നേരത്തെ ഉദ്യാനവീകരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് വകുപ്പ്തല അന്വേഷണവും നടന്നിരുന്നു. കഴിഞ്ഞ രണ്ട് മാസങ്ങളായി ധൃതിപിടിച്ചുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുബോഴും തഹസില്‍ദാര്‍ ഉള്‍പ്പെടെ വിവരങ്ങള്‍ അറിഞ്ഞിട്ടില്ലെന്നാണ് താലൂക്ക് വികസനസമിതി യോഗത്തില്‍ പരാതി നല്‍കിയപ്പോള്‍ അറിയിച്ചത്. വനംവകുപ്പിന്റെ തേക്ക്തടികൂപ്പ് ഇതിനടുത്താണ്,ആനയുള്‍പ്പടെയുളള വന്യമൃഗങ്ങള്‍ വിഹരിക്കുന്ന പ്രദേശമാണ് ഇവിടം.ഇരുട്ട് ആയാല്‍ ആനകള്‍ കൂട്ടമായി സഞ്ചരിക്കുന്ന സ്ഥലമാണ്. ആനകളുടെ ശല്യംഒഴിവാക്കാനായി മിക്കയിടത്തും കമ്പിവേലി നിര്‍മിച്ചിട്ടുള സ്ഥലമാണ് ഇപ്പോള്‍ ആയുര്‍വേദ ചികിത്സയും,റിസോര്‍ട്ടും,നീന്തല്‍കുളവുമായി പടുത്തുയര്‍ത്തുന്നത്. ഇതിന് പുറമേ ചികിത്സക്ക് എത്തുന്നവര്‍ക്ക്പച്ചക്കറിതോട്ടം,പാലിനായി കന്നുകാലി വളര്‍ത്തല്‍ കേന്ദ്രം, എന്നിവയും നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കുന്നതായും അറിയുന്നു. ഇപ്പോള്‍ കുന്നിനോട് ചേര്‍ന്നുള്ള പാറകള്‍ ഇടിച്ചു നിരത്തുകയാണ്. റിസോര്‍ട്ടിനായി കെഎസ്ഇബിപ്രത്യേകട്രാന്‍സ്‌ഫോര്‍മറും സ്ഥാപിച്ചു കഴിഞ്ഞു.
അതിവേഗമായാണ് പണിനടത്തുന്നത്, മുന്‍ വര്‍ഷങ്ങളില്‍ ഇതേപോലെ നവോദയ അപ്പച്ചന്‍ വാട്ടര്‍തീംപാര്‍ക്ക് തുടങ്ങാന്‍ അനുമതിതേടിയിരുന്നു. എന്നാല്‍ അന്ന് അനുമതി നല്‍കിയില്ല. ഇപ്പോള്‍ റിസോര്‍ട്ട് നിര്‍മിക്കുന്നതിന് വഴിവിട്ട് അനുമതി നല്‍കിയ പഞ്ചായത്ത്, ജലസേചനം, വനം, കെ.എസ്.ഇ.ബി തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ക്കെതിരെ അഴിമതി നിയമപ്രകാരം കേസെടുത്ത് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ആയിരക്കണക്കിന് ജനങ്ങള്‍ ഉപയോഗിക്കുന്ന കുടിവെള്ളത്തിന് ദോഷം സംഭവിക്കും എന്നുള്ളതിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഈ റിസോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപെടണമെന്നും കെ.ശിവരാജേഷ് പരാതിയില്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago