ജലവൈദ്യുത പദ്ധതി വെളിച്ചം കണ്ടണ്ടില്ല അഷറഫ് ഏറാടന്‍
മണ്ണാര്‍ക്കാട്: കാനന ഭംഗിക്കൊപ്പം വികസനത്തിന്റെ ചൂളം മുഴക്കിയ പല പദ്ധതികളും വെളിച്ചം കാണാത്തത് വെള്ളച്ചാട്ടപ്പാറയെ ടൂറിസം ഭൂപഠത്തില്‍ നിന്നും പുറം തള്ളപ്പെടുന്നു. അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഉപ്പുകുളം മല മടക്കുകളില്‍ സഞ്ചാരികള്‍ക്ക് നയന സുന്ദരമായ കാഴ്ചയാണ് വെള്ളച്ചാട്ടപ്പാറ ഒരുക്കുന്നത്.
മിനി ജല വൈദ്യുത പദ്ധതി അടക്കമുള്ള പല പദ്ധതികളും ഇവിടെ തുടങ്ങുമെന്ന് നിരവധി തവണ അധികൃതര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നുവെങ്കിലും അവയെല്ലാം തന്നെ പ്രഖ്യാപനത്തിലൊതുങ്ങുകയായിരുന്നു.
മലപ്പുറം ജില്ലയിലെ കരുവാരകുണ്ടണ്ട് ഗ്രാമപഞ്ചായത്തിനോടും സൈലന്റ് വാലി ബഫര്‍ സോണ്‍ മേഖലയോടും തൊട്ടരുമി സ്ഥിതി ചെയ്യുന്ന ഇവിടെ എത്തിപ്പെടാന്‍ സഞ്ചാര യോഗ്യമായ വഴിയില്ലാത്തതും പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവര്‍ക്ക് തടസമാണ്.
ട്രക്കിങ് താല്‍പര്യമുള്ള യുവാക്കളാണ് ഇവിടെ എത്തുന്നവരില്‍ പലരും. എന്നാല്‍ കാനന ഭംഗി ആസ്വദിക്കാനെത്തുന്നവര്‍ക്ക് സംരക്ഷണമോ, വിശ്രമിക്കാനൊരിടമൊ ഇല്ലാത്തതും സഞ്ചാരികളെ ഇവിടെ നിന്ന് അകറ്റുന്നുണ്ടണ്ട്. പ്രദേശത്ത് ഇടക്കിടെ മഴപെയ്യുന്നത് മൂലം വെള്ളച്ചാട്ടപ്പാറയും പരിസരവും ജല സമൃദ്ധമാണ്.
ഇവിടുത്തെ പ്രകൃതിയുടെ തണുപ്പും, കുളിര്‍മയും ആസ്വദിക്കാന്‍ ജില്ലക്കകത്തും പുറത്തും നിന്നുമായി നിരവധി പേരാണ് അവധി ദിവസങ്ങളിലും മറ്റുമായി എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."