HOME
DETAILS
MAL
പരിഹാരമില്ലെങ്കില്‍ പ്രക്ഷോഭമെന്ന് കര്‍ഷകര്‍
backup
July 15 2016 | 17:07 PM
മുത്തങ്ങ: കാര്‍ഷിക വിളകളുടെ നാശത്തിനു പുറമേ കാട്ടാനകള്‍ ജീവനും ഭീഷണിയായതോടെ നൂല്‍പ്പുഴ പഞ്ചായത്തിലെ വള്ളുവാടിയിലെ ജനങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍. മാസങ്ങളായി തുടരുന്ന കാട്ടാന ശല്യത്തില്‍ പൊറുതി മുട്ടിയിരിക്കുകയാണ് ഇവിടുത്തെ കര്‍ഷകജനത. കഴിഞ്ഞ ദിവസം വള്ളുവാടി കുഴിക്കണ്ടത്തില്‍ ഹരിദാസന്റെ വീട്ടുമുറ്റം വരെയെത്തിയ കാട്ടാന ഇയാളുടെ കൃഷിയിടം പൂര്‍ണമായും നശിപ്പിച്ചാണ് പിന്‍വാങ്ങിയത്.
കര്‍ഷകരായ വിജയന്, വാഴേക്കുടിയില്‍ ഗോപി, പുത്തന്‍വീട്ടില്‍ ഗോപി എന്നിവരുടെ വാഴ, തെങ്ങ്, കമുക് തുടങ്ങിയ വിളകളും കാട്ടാനക്കൂട്ടം നശിപ്പിച്ചു. കൂടാതെ പ്രദേശത്തെ വയനാട് വിഷന്റെ കേബിള്‍ നെറ്റ് വര്‍ക്കും കാട്ടാനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."