എലിപ്പനി ജാഗ്രത വേണം: ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്ക ജില്ലകളിലും എലിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍ സരിത അറിയിച്ചു.
രോഗത്തിന്റെ തുടക്കത്തില്‍ ചികിത്സ തേടിയാല്‍ അപകടം ഒഴിവാക്കാം. ശരീരവേദന, പനി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ഇതിനുള്ള ചികത്സ ലഭ്യമാണ്.എലിയുടെ മൂത്രം കലര്‍ന്ന മണ്ണ്, വെള്ളം എന്നിവയിലൂടെയാണ് രോഗാണു മനുഷ്യശരീരത്തില്‍ കടക്കുന്നത്. അണ്ണാന്‍, മരപ്പട്ടി, ചില വളര്‍ത്തുമൃഗങ്ങള്‍ എന്നിവയും ചിലപ്പോള്‍ രോഗവാഹകരാകും.
ഓടകള്‍, ഓവുചാലുകള്‍ എന്നിവ വഴി വരുന്ന വെള്ളത്തിലിറങ്ങാതിരിക്കുക, തൊഴിലുറപ്പു തൊഴിലാളികള്‍, കര്‍ഷകര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം ആഴ്ചയിലൊരിക്കല്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കുക.
കൈകാലുകളില്‍ മുറിവുള്ളവര്‍ ജോലിക്കിറങ്ങാതിരിക്കുക, കൈകാലുറകള്‍ ധരിക്കുക, ഭക്ഷണം നന്നായി മൂടിവയ്ക്കുക, ചൂടോടെ ഉപയോഗിക്കുക, എലിനശീകരണം നടത്തുക, തുടങ്ങിയ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."