കര്‍ഷക പ്രതിരോധ സമിതി രൂപീകരിച്ചു
പുല്‍പ്പള്ളി: കാപ്പിക്കുന്നു മുതല്‍ കുറിച്ചിപ്പറ്റ വരെയുള്ള ഗ്രാമങ്ങളില്‍ അനുഭവപ്പെടുന്ന വന്യമൃഗശല്യത്തിന് അറുതിവരുത്തുന്നതിനായി നിയമനടപടികള്‍ ആരംഭിക്കുന്നതിനും പ്രതിഷേധ പരിപാടികള്‍ ആവിഷ്കരിക്കുന്നതിനും കര്‍ഷക പ്രതിരോധ സമിതി രൂപീകരിച്ചു. വേലിയമ്പത്ത് ചേര്‍ന്ന സമിതി രൂപീകരണ യോഗത്തില്‍ പഞ്ചായത്തംഗം രജനിചന്ദ്രന് അധ്യക്ഷനായി.
ബാബു നമ്പുടാകം, സാബു കെ മാത്യു, സജി വിരിപ്പാമറ്റത്തില്‍, വി.എം ജയചന്ദ്രന്, ജോമിറ്റ് കോതവഴിയില്‍ സംസാരിച്ചു. ഭാരവാഹികള്‍: ബിന്ദു പ്രകാശ്, രജനി ചന്ദ്രന്, സജി റെജി, ബാബു നമ്പുടാകം(രക്ഷാധികാരികള്‍), സാബു കെ മാത്യു(ചെയര്മാന്), വി.എം ജയചന്ദ്രന്(വൈ.്ചെയര്‍മാന്‍), സജി വിരിപ്പാമറ്റം(ജ.കണ്‍വീനര്‍), കൃഷ്ണന്‍കുട്ടി(ജോ.കണ്‍വീനര്‍), ജോമറ്റ് കോതവഴി(സെക്രട്ടറി).
പുല്‍പ്പള്ളി: വന്യമൃഗശല്യം രൂക്ഷമായ കാപ്പിക്കുന്ന് മുതല്‍ കുറിച്ചിപ്പറ്റ വരെയുള്ള പ്രദേശങ്ങളിലെ കര്‍ഷകര്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനായി നാളെ വൈകുന്നേരം നാലിന് വേലിയമ്പം ദേവീവിലാസം വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."