പെണ്‍കുട്ടികള്‍ക്കായുള്ള ശില്പശാല 'ജാഗ്രിതി' കുന്നംകുളത്ത്
കുന്നംകുളം: ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സാമൂഹിക നീതി വകുപ്പിന്റെ സൈക്കോ സോഷ്യല്‍ സര്‍വിസസ് പദ്ധതിയുടെ ഭാഗമായി കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് ഏകദിന ശില്പശാല 'ജാഗ്രിതി' സംഘടിപ്പിക്കുന്നു. 27 ന് ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് ശില്പശാല. ലൈഗിംക വിദ്യാഭ്യാസം, സൈബര്‍ കുറ്റകൃത്യങ്ങള്‍, കൗമാര പ്രശ്നങ്ങള്‍, ആരോഗ്യവും ശുചിത്വവും എന്നീ വിഷയങ്ങളില്‍ സൈക്കോളജിസ്റ്റ് ഫാ. പോള്‍ പൊട്ടക്കല്‍, പൊലിസ് അക്കാദമി ട്രൈനിങ് ഇന്‍സ്പെക്ടര്‍ കെ.എസ് സുരേഷ് ബാബു, സെന്റ് തോമസ് കോളജ് അസിസ്റ്റന്റ് പ്രൊഫ. വില്ലി വര്‍ഗീസ്, ഡോ. സാറ തോമസ് ക്ലാസുകള്‍ നയിക്കും. എ.ഡി.ജി.പി കെ. പത്മകുമാര്‍ ഐ.പി.എസ് ശില്പശാല ഉദ്ഘാടനം ചെയ്യും. കുന്നംകുളം നഗരസഭ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കണ്ടാനശ്ശേരി, ചൂണ്ടല്‍, കടവല്ലൂര്‍, പോര്‍ക്കുളം, കാട്ടകാമ്പാല്‍, ചൊവ്വന്നൂര്‍ എന്നീ പഞ്ചായത്തുകളില്‍ താമസിക്കുന്നവര്‍ക്കാണ് ശില്പശാലയില് പ്രവേശനം. ഫോണ്‍:9496350198 .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."