അകലുന്നില്ല ആശങ്ക: ഇന്ന് 151 പേര്‍ക്ക് കൊവിഡ് ;131പേര്‍ക്ക് രോഗമുക്തി, സമ്പര്‍ക്കം വഴി 13 പേര്‍ക്കും രോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 131 പേര്‍ക്ക് രോഗമുക്തിയുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 51 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്നവരുമാണ്. 13 പേര്‍ക്കാണ് ഇന്നു സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്. ഇന്നു മാത്രം 281 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആത്മഹത്യ ചെയ്ത കോഴിക്കോട് നടക്കാവ് സ്വദേശി കൃഷ്ണന്റെ ഫലം പോസിറ്റീവായി. 24 മണിക്കൂറിനിടെ 6564 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 4593 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. ചികിത്സയില്‍ 2130 പേരുണ്ട്. 187219 പേരാണ് നിരീക്ഷണത്തിലുള്ളത്. 2831 പേര്‍ ആശുപത്രികളിലാണ്. 290 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 181780 സാമ്പിളുകള്‍ ഇതുവരെ ശേഖരിച്ചു. 4042 എണ്ണത്തിന്റെ റിസള്‍ട്ട് വരാനുണ്ട്. മുന്‍ഗണനാ വിഭാഗത്തിലെ 50448 സാമ്പിളുകള്‍ ശേഖരിച്ചു. 48448 നെഗറ്റീവായി.
സംസ്ഥാനത്തെ ഹോട്സ്സ്‌പോട്ടുകളുടെ എണ്ണം 124 ആയി. ട്രിപ്പിള്‍ ലോക്ക്ഡൗണുള്ള പൊന്നാനിയില്‍ കര്‍ശനമായ ജാഗ്രതയാണ് തുടരുന്നത്.. ഐജി അശോക് യാദവ് പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഓരോ പഞ്ചായത്തിലും അഞ്ച് കടകള്‍ക്കേ പ്രവര്‍ത്തിക്കാനാവൂ. സാധനം ആവശ്യമുള്ളവര്‍ പൊലിസ് പ്രസിദ്ധീകരിച്ച കടകളുടെ നമ്പറില്‍ ഓര്‍ഡര്‍ നല്‍കണം. വളണ്ടിയര്‍മാര്‍ സാധനം വീട്ടിലെത്തിക്കും. സാമൂഹിക അകലം പാലിക്കാത്തതിന് 16 കേസുകള്‍ പൊന്നാനിയില്‍ രജിസ്റ്റര്‍ ചെയ്തു. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം ലംഘിച്ച് രോഗികളെ ഡിസ്ചാര്‍ജ് ചെയ്ത ആശുപത്രിക്കെതിരെ പൊന്നാനിയില്‍ കേസെടുത്തു.
മാസ്‌ക് ധരിക്കാത്ത 5373 സംഭവം സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. നിരീക്ഷണം ലംഘിച്ച 15 പേര്‍ക്കെതിരെ ഇന്ന് കേസെടുത്തു.ട്രെയിനില്‍ വരുന്നവര്‍ നിരീക്ഷണം ഒഴിവാക്കാന്‍ ശ്രമിക്കുന്നു. നല്ല ജാഗ്രതയോടെ ഇത് തടയും. പൊതു ഓഫീസുകള്‍ അണുവിമുക്തമാക്കാന്‍ കുടുംബശ്രീ സേവനം ഉപയോഗിക്കും.
ടെലിമെഡിസിന്‍ ഈ ഘട്ടത്തില്‍ വലിയ ആശ്വാസമായി. അത് പ്രാദേശിക തലത്തിലും വ്യാപിപ്പിക്കും. എല്ലായിടത്തും സൗകര്യം വേണം. സ്വകാര്യ ആശുപത്രികളെ ഇതിന്റെ ഭാഗമാക്കും. കൊവിഡ് പ്രതിരോധം സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ്. ഈ അനുഭവം സ്വകാര്യ ആശുപത്രികളില്‍ കൂടി പങ്കുവയ്ക്കും.
പതിമൂന്നാം ദിനത്തിലും നൂറു കടന്നിരിക്കുകയാണ് രോഗികളുടെ എണ്ണം. ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം നൂറു കടന്നത്. അന്ന് 111 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.ജൂണ്‍ നാലിന് 84 പേര്‍ക്ക് മാത്രമായിരുന്നു രോഗം. ഇതാണ് ഒറ്റ ദിനം കൊണ്ട് നൂറു കടന്നത്. ജൂണ്‍ ആറിനു 108 ആയി. പിറ്റേന്ന് 107 ആയി. എട്ടാം തീയതി മുതല്‍ വീണ്ടും 91ലേക്കു താണു. അത് തൊട്ടടുത്ത ദിവസം 65ലേക്കെത്തി.
പതിനൊന്നു ദിവസം തുടര്‍ച്ചയായി നൂറിനു താഴെയായിരുന്നു കേസുകള്‍. വീണ്ടും ജൂണ്‍ 19നു 118 ആയി. പിറ്റേന്ന് 127 ലേക്കു വളര്‍ന്നു. അടുത്തനാള്‍ 133 ആയി. പിന്നെ ഉയരത്തിലേക്കായിരുന്നു ഓരോ ദിനത്തെയും കേസുകള്‍. 24നും 26നും 150നുമുകളിലെത്തി. അതു 27ാം തിയതി 195 വരെയെത്തി. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."