HOME
DETAILS
MAL
ഹോണ്‍ ഹര്‍ത്താല്‍ വിജയിപ്പിക്കണം: മന്ത്രി
backup
April 22 2017 | 22:04 PM
തിരുവനന്തപുരം: 26ന് നടക്കുന്ന ഹോണ്‍ ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഒരു ദിവസം പൂര്‍ണമായി ഹോണ്‍ ഒഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ഹോണ്‍ വിമുക്ത ദിനത്തിന് മുന്നോടിയായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സംഘടിപ്പിച്ച വാഹന പ്രചാരണ യാത്ര വെള്ളയമ്പലം മാനവീയം വീഥിയില്‍ ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.
ശബ്ദ മലിനീകരണത്തിനെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നടത്തുന്ന യജ്ഞത്തില്‍ എല്ലാവരും പങ്കാളികളാകണം. നോ ഹോണ്‍ ഡേ പോസ്റ്ററുകളുടെ പ്രകാശനം പ്രീപെയ്ഡ് ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍ക്ക് നല്കി മന്ത്രി നിര്‍വഹിച്ചു. സൈക്കിള്‍ റാലി മുല്ലക്കര രത്നാകരന് എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്തു.
ഐ.എം.എ തിരുവനന്തപുരം പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ. ജി.എസ് വിജയകൃഷ്ണന്, സുരേഷ് കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."