HOME
DETAILS

മാറാക്കര വില്ലേജില്‍ 15 കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചുനല്‍കും

  
backup
April 22, 2017 | 10:24 PM

%e0%b4%ae%e0%b4%be%e0%b4%b1%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%87%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-15-%e0%b4%95%e0%b5%81-2



പുത്തനത്താണി: മാറാക്കര വില്ലേജില്‍ 15 കുടുംബങ്ങള്‍ക്കു ഭൂമി പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ ഇടപെടലിലൂടെയാണ് മാറാക്കര വില്ലേജിലെ റീ സര്‍വേ നമ്പര്‍ 3081 ലെ 3.27 ഏക്കര്‍ മിച്ചഭൂമി ഏറ്റെടുക്കുന്ന സമയത്തു കൈവശംവച്ചിരുന്ന 15 കുടുംബങ്ങള്‍ക്കു പതിച്ചുനല്‍കാന്‍ ഉത്തരവായത്.കേരളാ ഭൂപരിഷ്‌കരണ നിയമത്തിലെ 96, 1970ലെ കേരള ഭൂപരിഷ്‌കരണ (സീലിങ്) റൂള്‍ 29 എന്നിവ പ്രകാരം ഭൂമി പതിച്ചുനല്‍കുന്നതിനാണ് ഉത്തരവ്. 2011ല്‍ പ്രസ്തുത ഭൂമി അന്യ കൈവശത്തോടെ ഏറ്റെടുത്തിരുന്നു. ഈ ഭൂമിയില്‍ താമസിച്ചിരുന്നവര്‍ മറ്റു ഭൂമിയില്ലാത്ത കര്‍ഷക തൊഴിലാളികളായതിനാല്‍ കേരളാ ഭൂപരിഷ്‌കരണ നിയമത്തിലെ ഏഴ് ഇ വകുപ്പിന്റെ ആനുകൂല്യത്തിന് അര്‍ഹതയുള്ളവരായതിനാല്‍ ഭൂമി പതിച്ചുനല്‍കാന്‍ നടപടികള്‍ സ്വീകരിക്കുന്നതിനു ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇവര്‍ സമര്‍പ്പിച്ച അപേക്ഷ പ്രകാരം കൈമാറ്റങ്ങള്‍ നടക്കാത്തതിനാല്‍ ലാന്‍ഡ് ട്രൈബ്യൂണല്‍ തുടര്‍ നടപടികള്‍ അവസാനിപ്പിച്ച് ഉത്തരവായി.
എന്നാല്‍, ഭൂമി പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായിരുന്നില്ല. മാറാക്കര ഗ്രാമപഞ്ചായത്തംഗം സലീമും കക്ഷികളും എം.എല്‍.എയുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധന നടത്തി പതിച്ചുനല്‍കുന്നതിനു ജില്ലാ കലക്ടര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്ദീപ് വാര്യര്‍ എം.എല്‍.എയുടെ പിതാവ് ഗോവിന്ദ വാര്യര്‍ അന്തരിച്ചു

Kerala
  •  6 days ago
No Image

കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്ര ആളെപ്പറ്റിക്കലെന്ന് എം.വി ഗോവിന്ദന്‍; ഉദ്ഘാടനത്തില്‍ നിന്ന് സി.പി.എം വിട്ടുനില്‍ക്കും

Kerala
  •  6 days ago
No Image

തുർക്കിയുടെ പ്രതിരോധക്കോട്ട പൊളിച്ചു, ആസ്ത്രേലിയക്ക് വിജയത്തുടക്കം

Football
  •  6 days ago
No Image

പ്രവാസികള്‍ക്ക് ആഘാതമായി സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ ഖത്തര്‍; ലക്ഷ്യം 20 ശതമാനം പങ്കാളിത്തം

qatar
  •  6 days ago
No Image

വിമാനത്തിലെ സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച 2.8 കിലോ സ്വര്‍ണം പിടികൂടി; മൂല്യം 4.26 കോടി രൂപ

National
  •  6 days ago
No Image

കൊല്ലം ദേശീയപാതയില്‍ വീണ്ടും വിള്ളല്‍; പാലത്തറ ഉയരപാതയില്‍ 10 മീറ്റര്‍ നീളത്തില്‍ പൊട്ടല്‍

Kerala
  •  6 days ago
No Image

മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

Kerala
  •  6 days ago
No Image

'അത് കൃത്യമായ ഓഫ്‌സൈഡാണ്, അത്ര ഉറപ്പുണ്ടെങ്കിൽ അത് എങ്ങനെയെന്ന് തെളിയിച്ചു കാണിക്കട്ടെ'; ഫിഫയെ വെല്ലുവിളിച്ച് ഗാരി നെവില്ലെ, ലോകകപ്പിൽ പെനാൽറ്റി വിവാദം

International
  •  6 days ago
No Image

''ശബരിമല യുവതി പ്രവേശന ദിവസം തന്നെയും എ.ഡി.ജി.പി ശ്രീജിത്തിനെയും ബോധപൂര്‍വ്വം മാറ്റി നിര്‍ത്തി, വിവരമറിഞ്ഞത് ടിവിയിലൂടെ'': വെളിപ്പെടുത്തലുമായി പത്മകുമാര്‍

Kerala
  •  6 days ago
No Image

പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകള്‍ക്ക് പ്രതീക്ഷ; ആഗോള വിപണിയില്‍ ക്രൂഡ് വില ഇടിഞ്ഞു, ഇന്ത്യയില്‍ ഇന്ധനവില കുറയുമോ?

International
  •  6 days ago