നാളികേര കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്കി കേരകര്‍ഷക സംഗമം
തിരൂര്‍: മംഗലം കേര കര്‍ഷക ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ചേന്നര വി.വി.യു.പി സ്കൂളില്‍ കേര കര്‍ഷക സംഗമം സംഘടിപ്പിച്ചു. സംഗമവും നഴ്സറിയില്‍ വളര്‍ത്തിയ തെങ്ങിന് തൈകളുടെ വിതരണവും മന്ത്രി ഡോ: കെ.ടി ജലീല്‍ നിര്‍വ്വഹിച്ചു.
തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്.കെ ഹഫ്സത്ത് നാളികേര സംഭരണത്തിന് ഓഹരി നല്കിയവര്ക്കുള്ള ഡിവിഡന്റ് വിതരണം ചെയ്തു. സംഭരണ കേന്ദ്രത്തില്‍ നാളികേരം നല്കിയ കര്‍ഷകര്‍ക്കുള്ള ഇന്‍സെന്റീവ് വിതരണം മംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹാജറ മജീദ് നിര്‍വ്വഹിച്ചു. വാട്സ് ആപ്പ് ഗ്രൂപ്പ് ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗം അനിത കിഷോര്‍ ഉദ്ഘാടനം ചെയ്തു. കേര കര്‍ഷക സംഗമത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് അത്യുല്‍പ്പാദന ശേഷിയുള്ള ഒരു തെങ്ങിന് തൈ പകുതി വിലയ്ക്ക് നല്കി. പരിപാടിയില്‍ ഫെഡറേഷന് കെ.കെ മുഹമ്മദലി ഹാജി അധ്യക്ഷനായി. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: പി. നസറുള്ള, തിരൂര്‍ അര്‍ബന്‍ ബാങ്ക് ചെയര്മാന് കെ കൃഷ്ണന് നായര്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. പാത്തുമ്മക്കുട്ടി, നാളികേര വികസന ബോര്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എസ് സെബാസ്റ്റ്യന്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.പി ഷുക്കൂര്‍, ടി.പി അശോകന്, വി.പി മൊയ്തീന്‍കോയ, ഇബ്രാഹിം ചേന്നര, യശോദ കിഴിശ്ശേരി, സി.എം.ടി ബാവ, വി.വി ഗോപിനാഥ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജോമോന് ജോസഫ്, വി.വി വിശ്വനാഥന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."