HOME
DETAILS
MAL
പൊതുസ്ഥലങ്ങളിലെ മുറുക്കിത്തുപ്പല്‍: നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്
backup
July 02 2020 | 02:07 AM
ആലപ്പുഴ: പൊതുസ്ഥലങ്ങളില്‍ മുറുക്കിത്തുപ്പുന്നവര്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്. ഇതുസംബന്ധിച്ച് കമ്മിഷന് ജുഡിഷ്യല്‍ അംഗം പി. മോഹനദാസ് സംസ്ഥാന പൊലിസ് മേധാവിക്ക് നിര്‍ദേശം നല്കി. ഡോ. ജി. സാമുവേല്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മിഷന്റെ ഇടപെടല്‍.
രോഗവ്യാപനം പിടിച്ചുകെട്ടാന്‍ സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്തിട്ടും പൊതുജനങ്ങള്‍ ജാഗരൂകരല്ലെന്ന് കമ്മിഷന് ചൂണ്ടിക്കാട്ടി. നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കണം. റിപ്പോര്‍ട്ട് 30 ദിവസത്തിനകം സമര്‍പ്പിക്കണമെന്നും ഉത്തരവിലുണ്ട്. പാന്‍മസാല വില്‍ക്കുന്ന കടകള്‍ അടച്ചുപൂട്ടുന്നത് സംബന്ധിച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍ വിശദീകരണം നല്‍കണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."