മധ്യപ്രദേശ് മന്ത്രിസഭ വികസിപ്പിച്ചു; സിന്ധ്യ പക്ഷത്തിന് കൂടുതല്‍ പ്രാമുഖ്യം; ബി.ജെ.പിയില്‍ അസ്വസ്ഥത
ഭോപ്പാല്‍: മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ മന്ത്രിസഭ വികസിപ്പിച്ചു. ആകെ 28 എംഎല്‍എമാരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തതത്. ഇതില്‍ 12 പേരും ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പമെത്തിയവരാണ്.
സര്‍ക്കാര്‍ രൂപീകരിച്ച് മൂന്ന് മാസത്തിനു ശേഷമാണ് മന്ത്രിസഭാ വികസനം നടക്കുന്നത്. തനിക്കൊപ്പം വന്നവര്‍ക്ക് പദവികള്‍ ഉറപ്പാക്കാന്‍ സിന്ധ്യ നടത്തിയ നീക്കങ്ങളാണ് മന്ത്രിസഭാ വികസനം വൈകിപ്പിച്ചത്.
സംസ്ഥാനത്തെ പല മുതിര്‍ന്ന ബി.ജെ.പി നേതാക്കളെയും തഴഞ്ഞാണ് സിന്ധ്യ ക്യാംപിലുള്ളവര്‍ക്ക് മന്ത്രി സ്ഥാനം നല്‍കിയത് എന്നതിനാല്‍ നേതാക്കള്‍ അതൃപ്തിയിലാണ്. അതൃപ്തി വ്യക്തമാക്കി പല നേതാക്കളും രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ 22 എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടതോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണത്. മാര്‍ച്ചില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നെങ്കിലും മുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരും മാത്രമാണ് ചുമതലയേറ്റിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."