HOME
DETAILS

തമിഴ്‌നാട് കര്‍ഷകരുടെ സമരം രൂപം മാറുന്നു; മൂത്രം കുടിച്ച് പ്രതിഷേധിച്ചു

  
backup
April 22 2017 | 22:04 PM

%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%ae

ന്യൂഡല്‍ഹി: വരള്‍ച്ചാ ദുരിത്വാശ്വാസത്തിനായി ഡല്‍ഹി ജന്ദര്‍ മന്ദ്രിറില്‍ പ്രതിഷേധ പ്രകടനം നടത്തുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകരുടെ പ്രതിഷേധം ശക്തിപ്പെടുന്നു. കേന്ദ്ര സര്‍ക്കാരിനുള്ള മുന്നറിയിപ്പെന്നോണം സ്വന്തം മൂത്രം കുടിച്ചാണ് അവര്‍ ഇന്നലെ പ്രതിഷേധമറിയിച്ചത്. 40ാം ദിനത്തിലേക്ക് കടന്ന പ്രതിഷേധത്തിലാണ് കര്‍ഷകര്‍ വ്യത്യസ്ത പ്രതിഷേധ മുറ പുറത്തെടുത്തത്. പൊലിസ് തടയാന്‍ ശ്രമിച്ചെങ്കിലും കര്‍ഷകര്‍ വിട്ടുകൊടുത്തില്ല. 

സര്‍ക്കാര്‍ ഞങ്ങള്‍ക്ക് വെള്ളം നല്‍കുന്നില്ല. അതിനാല്‍ മൂത്രം കുടിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നുവെന്ന് പ്രതിഷേധ പ്രകടനങ്ങളുടെ അമരക്കാരന്‍ പി. അയ്യാകണ്ണ് പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം പ്രശ്‌നപരിഹാരത്തിനായി കേന്ദ്ര സര്‍ക്കാര്‍ എത്തിയില്ലെങ്കില്‍ ഇന്നലെ മൂത്രം കുടിച്ച് പ്രതിഷേധിക്കുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ തയാറായിരുന്നില്ല.
കേന്ദ്രത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച തമിഴ്‌നാട്ടിലെ മുഖ്യപ്രതിപക്ഷ കക്ഷിയായ ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഏപ്രില്‍ 25നാണ് ബന്ദ്. കര്‍ഷകരോട് ബന്ദിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരം നടത്തുന്നത്. കിടപ്പിലായ കര്‍ഷകര്‍ക്ക് സഹായം നല്‍കണമെന്നാണ് ആവശ്യങ്ങളിലൊന്ന്. കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുക,വരള്‍ച്ചാ ബാധിത മേഖലകളില്‍ പ്രത്യേക പാക്കേജ്, ഉല്‍പ്പന്നങ്ങള്‍ ഭേദപ്പെട്ട തുക എന്നിവയാണ് കര്‍ഷകരുടെ ആവശ്യം.
കഴിഞ്ഞ 40 ദിവസങ്ങളിലായി വിവിധ പ്രതിഷേധ മുറകളാണ് ഇവര്‍ പുറത്തെടുത്തത്. മീശ പകുതി മുറിക്കുകയും തലമുണ്ഡനം ചെയ്യുകയും ചെയ്തിരുന്നു. എലികളെയും പാമ്പുകളെയും വായില്‍ വച്ചായിരുന്നു മറ്റൊരു പ്രതിഷേധം. കടങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷരുടെ അസ്ഥികൂടങ്ങള്‍ തലയില്‍ വയ്ച്ചുള്ള പ്രതിഷേധ പ്രകടനവും ആക്ഷേപ്യ ഹാസ്യ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  12 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  12 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  12 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  12 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  12 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  12 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  12 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  12 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  12 days ago