65 വയസ് കഴിഞ്ഞവര്‍ക്കും കൊവിഡ് രോഗികള്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാം: വിജ്ഞാപനമായി
ന്യൂഡല്‍ഹി: രാജ്യത്തെ തെരഞ്ഞെടുപ്പില്‍ 65 വയസ് കഴിഞ്ഞവര്‍ക്കും കൊവിഡ് രോഗികള്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര നിയമ മന്ത്രാലയം പുറപ്പെടുവിച്ചു.
ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ സാധിക്കും. ഒക്ടോബര്‍നവംബര്‍ മാസങ്ങളിലായി ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പും മറ്റ് സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകളും നടക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണായക തീരുമാനം.
കൊവിഡ് രൂക്ഷമായി പ്രതിസന്ധിയിലാക്കുന്നത് 65 വയസിന് മുകളിലുള്ളവരെയാണ് എന്നതാണ് ഇത്തരത്തില്‍ തീരുമാനമെടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ശാരീരിക അവശതകള്‍ നേരിടുന്നവര്‍ക്കും 80 വയസിന് മേല്‍ പ്രായമുള്ള പൗരന്മാര്‍ക്കും പോസ്റ്റല്‍ വോട്ട് അനുവദിച്ച് 2019 ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് ചടങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നു. തുടര്‍ന്ന് കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രായപരിധി 65 വയസാക്കി കുറയ്ക്കണമെന്ന നിര്‍ദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷനാണ് മുന്നോട്ടുവെച്ചത്. നിയമമന്ത്രാലയം ഇത് അംഗീകരിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് സമയത്ത് പോസ്റ്റല്‍ വോട്ടുകളുടെ ചുമതലയ്ക്കായി ഉദ്യോഗസ്ഥരെ നിയമിക്കും. പ്രത്യേക കേന്ദ്രങ്ങള്‍ തയ്യാറാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."