കണ്ണന്താനം കൊല്ലുന്ന രാജാവിന്റെ തിന്നുന്ന മന്ത്രി: പ്രകൃതി സംരക്ഷണ സമിതി
കല്‍പ്പറ്റ: വികസന വിഷയങ്ങളില്‍ സുപ്രീം കോടതിയും ഹരിതട്രിബ്യൂണലും ജനഹിതത്തിനൊത്ത് പ്രയോഗികമായി ചിന്തിക്കുന്നില്ലെന്നു പ്രസ്താവിച്ച കേന്ദ്ര ടൂറിസം സഹമന്തി അല്‍ഫോന്‍സ് കണ്ണന്താനം കൊല്ലുന്ന രാജാവിന്റെ തിന്നുന്ന മന്ത്രിയാണെന്നു വയനാട് പ്രകൃതി സംരക്ഷണ സമിതി വിമര്‍ശിച്ചു.
നവഫാസിസത്തിന്റെ പ്രചാരകനാണ് കണ്ണന്താനം. ലോകംമുഴുവന്‍ പരിസ്ഥിതിലോലമാണെന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തിനു പിന്നില്‍ എല്ലാം കോര്‍പറേറ്റുകള്‍ക്കും മാഫിയകള്‍ക്കും കൊള്ളയടിക്കാനുള്ളതാണെന്ന ദുഷ്‌ലാക്കാണ്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തിയുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കേണ്ടതില്ലെന്നു കണ്ണന്താനം പറയുന്നത് ഖനന-ഭൂ മാഫിയകളെ സന്തോഷിപ്പിക്കുന്നതിനാണെന്നും സമിതി കുറ്റപ്പെടുത്തി. പ്രസിഡന്റ് എന്‍. ബാദുഷ അധ്യക്ഷായി. ബാബു മൈലമ്പാടി, തോമസ് അമ്പലവയല്‍, എ.വി. മനോജ്, രാമകൃഷ്ണന്‍ തച്ചമ്പത്ത്, സണ്ണി മരക്കടവ്, ജസ്റ്റിന്‍ തോമസ്, ഗോപാലകൃഷ്ണന്‍ മൂലങ്കാവ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."