HOME
DETAILS
MAL
നാഗമ്പടം പഴയ റെയില്‍വേ മേല്‍പ്പാലം 13ന് പൊളിച്ചുമാറ്റും
backup
April 04 2019 | 06:04 AM
കോട്ടയം: നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍പ്പാലം ഈ മാസം 13ന് പൊളിച്ചുമാറ്റാന്‍ തീരുമാനം. പാലം പൊളിക്കുന്ന ദിവസം ഒല്‍പത് മണിക്കൂര്‍ ഗതാഗതം തടസപ്പെടും. റെയില്‍വേ ബോര്‍ഡിന്റെ അനുമതി കിട്ടിയാലേ പാലം പൊളിക്കാനാകൂവെന്നതാണ് നിലവിലുള്ള സാങ്കേതികതടസം.
പാലം എത്രയും വേഗം പൊളിച്ചുനീക്കണമെന്ന് കോടതിവിധിയുണ്ട്. എന്നാല്‍ ഈ ദിവസം പൊളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിഷുവും തെരഞ്ഞെടുപ്പും കഴിഞ്ഞ് അടുത്ത മാസമേ നടക്കൂ. പാലം പൊളിക്കുന്നതിനായി ആദ്യ ഒന്നരമണിക്കൂര്‍ റെയില്‍പാതയിലെ പാലത്തിന്റെ ഭാഗത്തെ ൈവദ്യുതിലൈന് അഴിക്കും. തുടര്‍ന്ന് പാളം സുരക്ഷിതമായി മൂടിയ ശേഷമാകും പാലം തകര്‍ക്കുക.
്പാലം താഴെ വീണാലുടന്‍ അവശിഷ്ടങ്ങള്‍ മാറ്റും. പാളത്തിന് അധികൃതര്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കിയ ശേഷമേ ഗതാഗതം പുനരാരംഭിക്കൂ. ഇതിന ശേഷമാവും അപ്രോച്ച് റോഡ് പൊളിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."