ബൈത്തുറഹ്മ വില്ലേജ് നാടിന് സമര്‍പ്പിച്ചു
നാദാപുരം: അബൂദബി കെ.എം.സി.സി നിയോജക മണ്ഡലം കമ്മിറ്റി ചേലക്കാട് ചരളില്‍ കോളനിയില്‍ നിര്‍മിച്ച ബൈത്തുറഹ്മ വില്ലേജ് നാടിന് സമര്‍പ്പിച്ചു. ഇന്നലെ വൈകിട്ട് നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് വില്ലേജ് സമര്‍പ്പണം നടത്തിയത്.
സ്വാഗതസംഘം ചെയര്മാന് സൂപ്പി നരിക്കാട്ടേരി അധ്യക്ഷനായി. കോഡിനേറ്റര്‍ സി.എച്ച് ജാഫര്‍ തങ്ങള്‍ പദ്ധതി വിശദീകരിച്ചു. കെ.എം ഷാജി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.
ഡോ. ഷബീര്‍ നെല്ലിക്കോട്, റഷീദ് ബാബു പുളിക്കല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന് എം.പി, മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ പി.കെ.കെ ബാവ, സെക്രട്ടറി എം.സി മായിന്‍ ഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.സി അബൂബക്കര്‍, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് എം.കെ സഫീറ, വൈസ് പ്രസിഡന്റ് സി.വി കുഞ്ഞികൃഷ്ണന്, യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ എം.എ സമദ്, പി.എം സാദിഖലി, നസീര്‍ മാട്ടൂല്‍, പി. അമ്മദ് മാസ്റ്റര്‍, സി.വി.എം വാണിമേല്‍, എസ്.പി കുഞ്ഞമ്മദ്, ഇബ്രാഹിം മുറിച്ചാണ്ടി, സി.കെ.വി യൂസുഫ്, അഹമ്മദ് പുന്നക്കല്‍, എന്‍.കെ മൂസ മാസ്റ്റര്‍, വി.വി മുഹമ്മദലി, കെ.കെ നവാസ്, അബ്ദുല്ല വയലോളി, ബംഗ്ലത്ത് മുഹമ്മദ്, എം.പി സൂപ്പി, മണ്ടോടി ബഷീര്‍, സി.എച്ച് നജ്മാ ബീവി, ടി.കെ സുബൈദ, ടി.കെ ഷഫീഖ് തങ്ങള്‍, കെ.എം സമീര്‍, സി.കെ നാസര്‍, മുഹമ്മദ് നടുവണ്ണൂര്‍, പി.പി സാദിഖ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."