സി.പി.എം എന്തും പറഞ്ഞോട്ടെ, അവര്‍ക്കെതിരേ താന്‍ ഒന്നും പറയില്ല: ഒറ്റ വാചകത്തില്‍ മാത്രം ഇടതുപക്ഷത്തിന്റെ മുനയൊടിച്ച് രാഹുല്‍
കല്‍പറ്റ: സി.പി.എമ്മല്ല ബി.ജെ.പി തന്നെ മുഖ്യ ശത്രുവെന്നും പോരാട്ടം തുടരുന്നത് രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ഗൂഢ ശക്തികള്‍ക്കിതെരേയാണെന്നും തുറന്നു പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
വയനാട്ടിലേക്കുള്ള രാഹുലിന്റെ വരവിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും മുഖ്യശത്രുവായി കണ്ട് പ്രചാരണം ശക്തമാക്കുകയും ചെയ്യുമ്പോഴാണ് അതിനെ ലളിതവത്കരിച്ച്
സ്ഥാനാര്‍ഥിത്വത്തിനെതിരെ നിരന്തര വിമര്‍ശനം ഉയര്‍ത്തുന്ന ഇടതുപക്ഷത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെത്തിയിരിക്കുന്നത്.
വയനാട്ടില്‍ താന്‍ മത്സരിക്കാനെത്തുന്നത് ഇന്ത്യ ഒന്നാണ് എന്ന സന്ദേശം നല്‍കാനാണെന്നും സി.പി.എമ്മും സി.പി.ഐയും തനിക്കെതിരെ എന്തൊക്കെ ആക്രമണം നടത്തിയാലും താന്‍ മറിച്ചൊരു വാക്ക് പോലും പറയില്ലെന്നും കല്‍പറ്റയില്‍ റോഡ് ഷോയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട രാഹുല്‍ ഗാന്ധി പറഞ്ഞു.
കേരളത്തില്‍ ഞാന്‍ മത്സരിക്കാന്‍ വന്നത് ഒരു സന്ദേശം നല്‍കാനാണ്. ഇന്ത്യ ഒന്നാണ് എന്ന സന്ദേശം. ഇവിടെ തെക്കേയിന്ത്യയും വടക്കേയിന്ത്യയും പടിഞ്ഞാറെ ഇന്ത്യയൊന്നുമില്ല ഒരൊറ്റ ഇന്ത്യ മാത്രമേയുള്ളൂ. ആ സന്ദേശമാണ് ഞാന്‍ മുന്നോട്ട് വയ്ക്കുന്നത്. തങ്ങള്‍ അവഗണിക്കപ്പെട്ടു എന്ന വികാരം കര്‍ണാടകയിലേയും തമിഴ്‌നാട്ടിലേയും കേരളത്തിലേയും ജനങ്ങള്‍ക്കുണ്ട്.
ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ് വടക്കേയിന്ത്യയില്‍ നിന്നും തെക്കേയിന്ത്യയില്‍ നിന്നും മത്സരിക്കാന്‍ ഞാന്‍ തീരുമാനിച്ചത്.
എനിക്കറിയാം കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും ബിജെപിക്കെതിരായ പോരാട്ടം നയിക്കുകയാണ്. ഈ പോരാട്ടം തുടരും. കേരളത്തിലെ സഹോദരീസഹോദരന്‍മാരോട് സിപിഎമ്മിലേയും കോണ്‍ഗ്രസിലേയും സഹോദരീസഹോദരന്‍മാരോട് എനിക്ക് ഒരു കാര്യം വ്യക്തമായി പറയാന്‍ സാധിക്കും.സിപിഎമ്മിനെ എന്നെ എതിര്‍ക്കേണ്ടി വരും. അവര്‍ക്കെന്നെ ആക്രമിക്കേണ്ടി വരും. സന്തോഷത്തോടെ ആ ആക്രമണമെല്ലാം ഞാന്‍ ഏറ്റുവാങ്ങും. എന്നാല്‍ എന്റെ പ്രചാരണത്തില്‍ എവിടെയും സിപിഎമ്മിനെതിരെ ഒരു വാക്ക് പോലും ഞാന്‍ പറയില്ല. അവര്‍ എന്നെ കുറിച്ച് എന്തു പറഞ്ഞാലും എന്റെ വായില്‍ നിന്നൊന്നും അവര്‍ക്കെതിരെ വരില്ലെന്നുമാണ് രാഹുല്‍ പറയുന്നത്. ഇതോടെ ഇടതുപക്ഷത്തിന്റെ പ്രചാരണം തന്നെ മുനയൊടിഞ്ഞു പോകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."