HOME
DETAILS

ഉയിഗൂര്‍: ചൈനക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യു.എസ് സെനറ്റര്‍മാര്‍

  
backup
April 04 2019 | 19:04 PM

%e0%b4%89%e0%b4%af%e0%b4%bf%e0%b4%97%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%88%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%89%e0%b4%aa

 

വാഷിങ്ടണ്‍: ഉയിഗൂര്‍ മുസ്‌ലിംകളെ പീഡിപ്പിക്കുന്നതില്‍ ചൈനക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യു.എസ് സെനറ്റ് അംഗങ്ങള്‍. യു.എസിലെ 24 സെനറ്റ് അംഗങ്ങള്‍, ജനപ്രതിനിധി സഭയിലെ 19 പേര്‍ എന്നിവര്‍ ഒപ്പുവച്ച കത്തിലാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ചൈനീസ് കമ്പനികളെ അടച്ചുപൂട്ടല്‍ ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് അവര്‍ കത്തിലൂടെ ആവശ്യപ്പെട്ടു. ഷിന്‍ജിയാങ് പ്രവിശ്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ചെന്‍ ക്വങ്ങോക്കെതിരേയും നടപടിയെടുക്കണമെന്ന് അംഗങ്ങള്‍ അഭ്യര്‍ഥിച്ചു.


ഷിന്‍ജിയാങ് പ്രവിശ്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാത്ത സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ നിരാശയുണ്ടെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോക്ക് അംഗങ്ങള്‍ അയച്ച കത്തില്‍ പറയുന്നു. വിഷയത്തില്‍ ചൈനക്കെതിരേ വൈസ് പ്രസിഡന്റ് ശക്തമായ രീതിയില്‍ പ്രതികരിച്ചെന്നും എന്നാല്‍, വാക്കുകള്‍ മാത്രം പോരെന്ന് നടപടി ആവശ്യമാണെന്നും അവര്‍ പറഞ്ഞു. ഫ്‌ളോറിഡയിലെ റിപബ്ലിക്കന്‍ സെനറ്റര്‍ മാര്‍ക്കോ റൂബിയോ, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വിദേശ കമ്മിറ്റി സെനറ്റ് അംഗം ബോബ് മാനന്ദേസ്, ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി എലിസബത്ത് വാറന്‍ തുടങ്ങിയ പ്രമുഖര്‍ കത്തില്‍ ഒപ്പുവച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 minutes ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  25 minutes ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  25 minutes ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  an hour ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  an hour ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  an hour ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  11 hours ago