റിയാദില്‍ മലയാളിയുടെ കാര്‍ വെട്ടിപ്പൊളിച്ച് കവര്‍ച്ചാശ്രമം
ദമാം: റിയാദില്‍ കാര്‍ വെട്ടിപ്പൊളിച്ച് മലയാളിയെ കൊള്ളയടിക്കാന്‍ ശ്രമം. സുപ്രഭാതം ഡയരക്ടറും സമസ്ത ഇസ്ലാമിക് സെന്റര്‍ സഊദി ദേശീയ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും സാമൂഹ്യ പ്രവര്‍ത്തകനുമായ അലവിക്കുട്ടി ഒളവട്ടൂരാണ് കത്തി മുനയില്‍നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് അലവിക്കുട്ടിയെ, സഊദി യുവാവ് അക്രമം നടത്തി കൊള്ളയടിക്കാന്‍ ശ്രമം നടത്തിയത്. അക്രമത്തിനിടെ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും രണ്ടാം ജന്മമാണിതെന്നും അലവിക്കുട്ടി പറഞ്ഞു.
രാത്രി പന്ത്രണ്ടിന് തന്റെ ഫോര്‍ച്യൂണര്‍ കാര്‍ പാര്‍ക്ക് ചെയ്ത് വണ്ടിയില്‍ നിന്ന് ഇറങ്ങാന്‍ നേരത്ത് ഒരാള്‍ പിറകില്‍ നിന്ന് വന്ന് വണ്ടിയുടെ ഗ്ലാസ് താഴ്ത്താന്‍ ആവശ്യപ്പെട്ട് പണം ചോദിച്ചു. എന്നാല്‍, ഗ്ലാസ് താഴ്ത്താതെ ഉള്ളില്‍ നിന്ന് വണ്ടി സെന്‍ട്രലൈസ് ലോക്ക് ചെയ്തതോടെ വലിയ കഠാര കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കഠാര കൊണ്ട് ഗ്ലാസ് വെട്ടിപൊളിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ഡോര്‍ അല്പം തുറന്ന് അഞ്ഞൂറ് റിയാല്‍ പുറത്തേക്ക് ഇട്ട് നല്‍കിയെങ്കിലും അതെടുത്ത് പോക്കറ്റിലിട്ട ശേഷം വീണ്ടും ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. കഠാരകൊണ്ട് ആഞ്ഞുവെട്ടി ഗ്ലാസ് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഡ്രൈവര്‍ ഭാഗം ചുമരിന്റെ സമീപമായതിനാല് എതിര് വശത്തെ ഡോര്‍ സൈഡില്‍ ചെന്ന് ഡോര്‍ ഗ്ലാസ് വെട്ടി പൊളിക്കാനായി ശ്രമം.
ഇത് വിജയിക്കാത്തതിനെ തുടര്‍ന്ന്, അക്രമി ബോണറ്റില്‍ കയറി മുന്നിലെ ഗ്ലാസ് വെട്ടിപ്പൊളിച്ചു. കഠാര കൊണ്ട് ഗ്ലാസ് മുഴുവനായും പൊട്ടിക്കുന്നതിനിടെ, അലവിക്കുട്ടി വണ്ടിയില്‍ നിന്ന് ഇറങ്ങിയോടി ഒരു ലിമോസിന് കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. പാകിസ്ഥാന് പൗരനായ ലിമോസിന് ഡ്രൈവറോഡ് വിവരം ധരിപ്പിച്ച്, പിന്നാലെ വന്ന ലിമോസിന് ഡ്രൈവറെയുംകൂട്ടി വാഹനത്തിന്റെ അടുത്ത് വന്നപ്പോഴേക്കും അക്രമി രക്ഷപ്പെട്ടിരുന്നു.
പിന്നീട് പൊലിസിനെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു. വാഹനത്തിന്റെ ഗ്ലാസ് മുഴുവന്‍ തകര്‍ത്തെങ്കിലും ജീവന് തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് അല്‍ ഗസ്സാലി കമ്പനിയില്‍ ഐ.ടി മാനേജരും ബിസിനസ് പ്രമുഖനുമായ അലവിക്കുട്ടി ഒളവട്ടൂര്‍.
റിയാദിലും പരിസരങ്ങളിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറുന്നത് വിദേശികള്‍ക്കിടയില്‍ ആശങ്കക്കിടയാക്കിയിട്ടുണ്ട്. അസമയത്തെ പുറത്തിറങ്ങലും ഒറ്റക്കുള്ള യാത്രയും ഒഴിവാക്കുകയാണ് നല്ലതെന്നു സാമൂഹ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."