ജലനിരപ്പ് കുറയുന്നു ഇടുക്കിയിലെ വൈദ്യുതോല്‍പാദനം വെട്ടിക്കുറച്ചു
സ്വന്തം ലേഖകന്‍
തൊടുപുഴ: കാലവര്‍ഷം തുടങ്ങി 33 ദിനങ്ങള്‍ പിന്നിട്ടിട്ടും അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നതിനാല്‍ ഇടുക്കി പദ്ധതിയിലെ വൈദ്യുതോല്‍പാദനം കെ.എസ്.ഇ.ബി വെട്ടിക്കുറച്ചു.
കഴിഞ്ഞ ഒന്നരമാസത്തോളമായി 9 - 10 ദശലക്ഷം യൂനിറ്റ് വൈദ്യുതി വരെ പ്രതിദിനം ഉല്‍പാദിപ്പിച്ചിരുന്ന മൂലമറ്റം പവര്‍ ഹൗസിലെ ഉല്‍പാദനം ഇന്നലെ 4.87 ദശലക്ഷം യൂനിറ്റിലേക്ക് താഴ്ത്തി. 2328.76 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 29 ശതമാനമാണിത്.
കേന്ദ്ര ജലക്കമ്മിഷന്‍ നിഷ്‌ക്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡ പ്രകാരം (റൂള്‍ കര്‍വ് ) ഇടുക്കി അണക്കെട്ടില്‍ ജൂലൈ 10ന് 2375.33 അടി വെള്ളം വരെയാകാം. ഇതില്‍ നിന്നും 46 അടിയോളം കുറവാണ് ഇപ്പോഴത്തെ ജലനിരപ്പ്.
റൂള്‍ കര്‍വ് പ്രകാരം ജൂലൈ 20ന് 2377.95, 31 ന് 2380.58 എന്നിങ്ങനെയാണ് ജലനിരപ്പ് പരമാവധി അനുവദിക്കുക. ഈ നിലതുടര്‍ന്നാല്‍ ഇക്കുറി ജലനിരപ്പ് ഇതിനടുത്തുപോലും എത്താന്‍ സാധ്യതയില്ല.
ഈ സാഹചര്യത്തില്‍ ഉയര്‍ന്ന ഉല്‍പാദനം തുടരുകയും ഇനിയും മഴ കനക്കാതിരിക്കുകയും ചെയ്താല്‍ പ്രതിസന്ധിക്ക് സാധ്യതയുണ്ട്. ഇത് പരിഗണിച്ചാണ് വൈദ്യുതി ബോര്‍ഡ് ഉല്‍പാദനം കുറച്ചത്.
ഇടുക്കി പദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് ഇന്നലെ 48 മി.മീ. മഴ രേഖപ്പെടുത്തി. 7.534 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തി.
ഈ മാസം 15 ന് സ്ഥിതി വിലയിരുത്തിയ ശേഷം തുടര്‍ നടപടി സ്വീകരിക്കാനാണ് കെ.എസ്.ഇ.ബി തീരുമാനം. 64.05 ദശലക്ഷം യൂനിറ്റായിരുന്നു സംസ്ഥാനത്തെ ഇന്നലത്തെ വൈദ്യുതി ഉപഭോഗം. ഇതില്‍ 13.322 ദശലക്ഷം യൂനിറ്റായിരുന്നു ആഭ്യന്തര ഉല്‍പാദനം. 50.73 ദശലക്ഷം യൂനിറ്റ് പുറത്തുനിന്നാണ് എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."