വെനസ്വലയിലേക്ക് എണ്ണ കടത്തുന്ന ഇറാന്‍ കപ്പലുകള്‍ പിടികൂടാന്‍ യു.എസ് നീക്കം
തെഹ്‌റാന്‍: ഇറാനില്‍ നിന്നും വെനസ്വലയിലേക്ക് അസംസ്‌കൃത എണ്ണയുമായി പോയ നാല് ഇറാനിയന്‍ കപ്പലുകള്‍ പിടിച്ചെടുക്കാന്‍ അമേരിക്ക. യു.എസ് ഉപരോധം നേരിടുന്ന ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരം നടത്തുന്നത് തടയാനാണ് നീക്കം. കപ്പല്‍ പിടികൂടാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് യു.എസ് സിവില്‍ എന്‍ഫോഴ്‌സ്‌മെന്റ് കൊളംബിയ ഫെഡറല്‍ കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്.
യു.എസ് ഭീകരസംഘടനയായി കണക്കാക്കുന്ന ഇറാനിലെ വിപ്ലവഗാര്‍ഡുമായി ബന്ധമുള്ള മഹ്മൂദ് മദനിപുര്‍ എന്ന വ്യവസായിയാണ് എണ്ണ വില്‍പ്പനയ്ക്ക് പിന്നിലെന്നാണ് പരാതിയില്‍ പറയുന്നത്.
വെനസ്വേലയുമായുള്ള വ്യാപാരത്തിലൂടെ കിട്ടുന്ന പണം ഇറാനിയന്‍ വിപ്ലവ ഗാര്‍ഡിന് ലഭിക്കുമെന്നും അത് ഭീകരവാദത്തിന് ഉപയോഗിക്കുമെന്നുമാണ് യു.എസ് പ്രോസിക്യൂട്ടര്‍ ആരോപിക്കുന്നത്.
അമേരിക്കയുടെ ഉപരോധം നേരിടുന്ന ഇറാനും വെനസ്വേലയും വര്‍ഷങ്ങളായി അടുത്ത നയതന്ത്ര ബന്ധമാണ് പുലര്‍ത്തുന്നത്. യു.എസ് എതിര്‍പ്പ് അവഗണിച്ച് കഴിഞ്ഞ മാസം വെനസ്വേലയിലേക്ക് അഞ്ച് എണ്ണ ടാങ്കറുകളാണ് ഇറാന്‍ അയച്ചത്. വെനസ്വേല സുരക്ഷാ സേനയാണ് ഈ ടാങ്കറുകള്‍ക്ക് അകമ്പടി നല്‍കിയത്. എണ്ണ കയറ്റുമതിക്ക് തടസ്സം സൃഷ്ടിച്ചാല്‍ തിരിച്ചടിയുണ്ടാവുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."