സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ കിരീടം തിരുവനന്തപുരത്തിന്
എറണാംകുളം: പെണ്‍കുട്ടികളുടെ സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ കിരീടം തിരുവനന്തപുരം സ്വന്തമാക്കി. ഇന്നലെ വൈകിട്ട് നടന്ന ഫൈനലില്‍ കോഴിക്കോടിനെ പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം കിരീടം ഉയര്‍ത്തിയത്. ശക്തമായ പോരാട്ടം നടന്ന ഫൈനലില്‍ ടൈ ബ്രേക്കറില്‍ ആയിരുന്നു തിരുവനന്തപുരത്തിന്റെ വിജയം.
കളിയുടെ 29-ാം മിനിട്ടില്‍ ശ്രീലക്ഷ്മിയിലൂടെ കോഴിക്കോട് ലീഡെടുത്തതായിരുന്നു. എന്നാല്‍ ഉടനെ ഗോള്‍ തിരിച്ചടിച്ച് തിരുവനന്തപുരം സമനില പിടിച്ചു. ഗ്രീഷ്മ ഗിരീഷനായിരുന്നു തിരുവനന്തപുരത്തിന്റെ ഗോള്‍ നേടിയത്. നിശ്ചിത സമയത്ത് കളി സമനിലിയില്‍ പിരിഞ്ഞതോടെയായിരുന്നു മത്സരം പെനാല്‍റ്റിയിലേക്ക് നീണ്ടത്.
ഷൂട്ടൗട്ടില്‍ 3-2 എന്ന സ്‌കോറിനാണ് തിരുവനന്തപുരം ജയം സ്വന്തമാക്കിയത്. നന്ദന, ജൈത്ര, നിദില എന്നിവരാണ് തിരുവനന്തപുരത്തിനായി പന്ത് ലക്ഷ്യത്തിലെത്തിച്ചത്. സെമിഫൈനലില്‍ കാസര്‍കോടിനെ തോല്‍പ്പിച്ചാ യിരുന്നു തിരുവനന്തപുരം ഫൈനലില്‍ പ്രവേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."