ലോകത്തു കോവിഡ് മരണ നിരക്ക് കുറവുള്ള രണ്ടാമത്തെ രാജ്യം ഖത്തര്‍
ദോഹ: ആഗോള തലത്തില്‍ ഏറ്റവും കുറവ് കൊവഡ് മരണ നിരക്കുള്ള രണ്ടാമത്തെ രാഷ്ട്രം ഖത്തര്‍. ലോകാരോഗ്യ സംഘടന പുറത്തുവിട്ട കഴിഞ്ഞ ദിവസത്തെ ഏറ്റവും പുതിയ പട്ടികയിലാണ് ഇക്കാര്യം പറയുന്നത്.
റിപോര്‍ട്ട് പ്രകാരം ലോകത്ത് ഏറ്റവും കുറവ് കൊറോണ മരണ നിരക്കുള്ളത് സിംഗപ്പൂരിലാണ്. യൂറോപ്യന്‍, അമേരിക്കന്‍ നാടുകള്‍ എന്നിയവയെക്കാളും മരണ നിരക്കില്‍ കുറവ് വരാന്‍ ഖത്തര്‍ സിംഗപ്പൂര്‍ എന്നീ രാഷ്ട്രങ്ങളിലെ ആരോഗ്യ സംവിധാനങ്ങള്‍ക്കായെന്ന് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചു ഖത്തര്‍ ആസ്ഥാനമായ പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.വ്യാപകമായ പരിശോധനകളാണ് ഖത്തറിന്റെ കൊറോണ പ്രതിരോധ രംഗത്തെ നേട്ടത്തിന് പിന്നില്‍. വൈറസ് ബാധ ഉള്ളവരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞ് ആവശ്യമായ പരിഗണനകള്‍ നല്‍കുന്നതോടൊപ്പം ഇവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി അവര്‍ക്ക് കൂടി നിരീക്ഷണ സംവിധാനങ്ങള്‍ ശക്തമാക്കുന്നതാണ് ഖത്തറിന്റെ പ്രത്യേകതയെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചു കൊണ്ട് ദോഹ ഹമദ് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ അല്‍ മസ്ലമാനി ചൂണ്ടിക്കാട്ടി. പ്രവാസി, സ്വദേശി വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും മികച്ച രീതിയിലുള്ള ചികില്‍സ ഖത്തര്‍ സൗജന്യമായി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."