HOME
DETAILS

ഭക്ഷണശാലകള്‍ക്കു ഉത്തമ മാതൃക

  
backup
April 23 2017 | 00:04 AM

%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%b6%e0%b4%be%e0%b4%b2%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%ae-%e0%b4%ae


തളിപ്പറമ്പ്: സംസ്ഥാനത്ത് ആദ്യമായി സ്വന്തമായി കൃഷി ചെയ്ത ജൈവ പച്ചക്കറി ഉപയോഗിച്ച് കറികളുണ്ടാക്കി വിളമ്പുന്ന കെ.ടി.ഡി.സി റസ്‌റ്റോറന്റാകുകയാണ് മാങ്ങാട്ടുപറമ്പിലെ ടാമറിന്റ്. റസ്‌റ്റോറന്റില്‍ വിളമ്പുന്ന കറികളില്‍ ഉപയോഗിക്കുന്ന പച്ചക്കറികളില്‍ 70 ശതമാനവും ഉല്‍പാദിപ്പിക്കുന്നത് ഹോട്ടലിന് പുറകിലെ ഒരേക്കര്‍ തോട്ടത്തിലാണ്.  2009ലാണ് കെ.ടി.ഡി.സി മാങ്ങാട്ടുപറമ്പില്‍ ഹോട്ടല്‍ ആരംഭിക്കുന്നത്. മുപ്പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിയ മോട്ടല്‍ ആരാം റസ്റ്റോറന്റും സമീപമുണ്ട്. മൂന്നേക്കര്‍ സ്ഥലമാണ് ഇവിടെ ടൂറിസം വകുപ്പിനുള്ളത്. പരിസ്ഥിതി പ്രവര്‍ത്തകനും പരിസ്ഥിതി സംഘടനയായ സീക്കിന്റെ പ്രധാന പ്രവര്‍ത്തകനുമായിരുന്ന തലശേരി കതിരൂര്‍ സ്വദേശി സി. വിനോദ്കുമാര്‍ 2014ല്‍ ഇവിടെ മാനേജരായി എത്തുമ്പോള്‍ ഹോട്ടലിന് പിറകുവശം കാടുപിടിച്ചു കിടക്കുകയായിരുന്നു. മണ്ണിന്റെ മേന്‍മ അറിയുന്ന വിനോദ് കല്ല്യാശേരി കൃഷിഭവന്റെ സഹായത്തോടെ 150 വാഴകളാണ് ഇവിടെ ആദ്യം നട്ടത്. തഴച്ചുവളര്‍ന്ന വാഴകളില്‍ നിന്ന് നല്ല വിളവ് ലഭിച്ചതോടെ കൂടുതല്‍ സ്ഥലങ്ങള്‍ കൃഷിക്ക് ഉപയോഗപ്പെടുത്തുകയായിരുന്നു.
ഹോട്ടലിലെ ബയോഗ്യാസ് പ്ലാന്റില്‍ നിന്നുള്ള സഌറിയും ചാണകവും പിണ്ണാക്കുമാണ് കൃഷിക്ക് വളമായി ചേര്‍ക്കുന്നത്. പ്രതിമാസം പതിനായിരം രൂപയോളം പച്ചക്കറിയില്‍ ലാഭിക്കുന്നതിനാല്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി റസ്‌റ്റോറന്റില്‍ ഭക്ഷ്യസാധനങ്ങളുടെ വില വര്‍ധിപ്പിച്ചിട്ടില്ലെന്നും വിനോദ്കുമാര്‍ പറഞ്ഞു. ഇത്തവണ ഓണത്തിന് വിളവെടുക്കുന്നതിന് 200 നേന്ത്രവാഴകളാണ് നട്ടിരിക്കുന്നത്. ലഭ്യമായ എല്ലാ സ്ഥലങ്ങളും ഉപയോഗിച്ച് പച്ചക്കറി കൃഷി വിപുലീകരിക്കാനും സന്ദര്‍ശകര്‍ക്ക് കാണുന്നതിനായി അരയേക്കറില്‍ പ്രദര്‍ശനതോട്ടം ഒരുക്കാനുമുള്ള ആലോചനയിലാണ് ഇവര്‍.    



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മു സജീവന്റെ മരണം; കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  6 days ago
No Image

ശബരിമല സീസണ്‍: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

Kerala
  •  6 days ago
No Image

'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു 

International
  •  7 days ago
No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  7 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  7 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  7 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  7 days ago
No Image

ഡല്‍ഹിയില്‍ 40ലധികം സ്‌കൂളുകളില്‍ ബോംബ് ഭീഷണി; കുട്ടികളെ തിരിച്ചയച്ചു

National
  •  7 days ago
No Image

ബശ്ശാര്‍ റഷ്യയില്‍- റിപ്പോര്‍ട്ട് 

International
  •  7 days ago
No Image

സ്‌കൂള്‍ കലോത്സവം അവതരണ ഗാനം പഠിപ്പിക്കാന്‍ 5 ലക്ഷം രൂപ ആവശ്യപ്പെട്ടു; ആവശ്യപ്പെട്ടത് കലോത്സവത്തിലൂടെ വളര്‍ന്നു വന്ന നടിയെന്നും വി. ശിവന്‍ കുട്ടി

Kerala
  •  7 days ago