"ഖാഫില ഭവന" പദ്ധതി പാവങ്ങൾക്കൊരു കാത്താങ്; എസ്‌ഐസി ബുറൈദ നിർമ്മിച്ച് നൽകിയ വീട് സമർപ്പിച്ചു
റിയാദ്: കഴിഞ്ഞ രണ്ടു പ്രളയങ്ങൾ കാരണം വീട് നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി സമസ്‌ത ഇസ്‌ലാമിക് സെന്റർ ബുറൈദ സെൻട്രൽ കമ്മിറ്റി മിർമിച്ചു നൽകുന്ന ഖാഫില ഭവന പദ്ധതി സമർപ്പിച്ചു. പ്രളയത്തിൽ വീട് നഷ്ടപെട്ട സഹോദരങ്ങൾക്കുള്ള രണ്ടാമത്തെ വീടിന്റെ താക്കോൽ ദാനം മണ്ണാർക്കാട് ഭവന നിർമാണ കമ്മിറ്റി കാര്യദർശി ഹംസ നെച്ചുളിക്ക് നൽകി എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹബീബ് ഫൈസി കോട്ടോപ്പാടം ഉദ്ഘാടനം ചെയ്‌തു. ഖാഫില ഭാവന പദ്ധതി ദുരിതം അനുഭവിക്കുന്ന സഹോദരങ്ങൾക്ക് വളരെ വലിയ ഒരു ആശ്വാസമാണെന്ന് ഹബീബ് ഫൈസി പറഞ്ഞു. പ്രളയത്തിൽ വീട് നഷ്ട പെട്ട മദ്രസ അധ്യാപകനാണ് രണ്ടാമത്തെ വീട് നൽകിയത്.
പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സമസ്‌ത നിർമിക്കുന്ന 100 വീട് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ പദ്ധതി സമർപ്പിച്ചത്. ആദ്യത്തെ ഭവനം വയനാട് ജില്ലയിൽ കഴിഞ്ഞ മാസം ബുറൈദ സമസ്‌ത ഇസ്‌ലാമിക് സെന്റർ നിർമിച്ചു നൽകിയിരുന്നു. വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി മുൻ വർഷങ്ങളിൽ അഞ്ച് വീടുകൾ "ഖാഫില ഭവനം" എന്ന പേരിൽ പൂർത്തീകരിക്കാൻ എസ്‌ഐസി ബുറൈദ കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്.
പരിപാടിയിൽ മുഹമ്മദ് കുട്ടി ഫൈസി ആനമങ്ങാട്, ബാപ്പുട്ടി ഹാജി ആനമങ്ങാട്, സൈതലവി ഹാജി കോട്ടപ്പുറം, കാദർ നെച്ചുള്ളി, മുസ്തഫ ബാഖവി മണ്ണാർക്കാട്, അവറാൻ കുട്ടി ഫൈസി, കുഞ്ഞാലി, സിദ്ധീഖ് ഫൈസി എന്നിവർ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."