ജുബൈൽ ക്രൈസിസ് മാനേജ്‌മന്റ് കൈതാങ്ങിൽ ഷിബിൻ ജോർജ്ജ് നാടണഞ്ഞു
ദമാം: കഴിഞ്ഞ ഒന്നര വർഷമായി ഡ്രൈവർ വിസയിലെത്തി ജുബൈലിൽ സ്പോൺസറുടെ ദുരിതത്തിനിരയായ കണ്ണൂർ സ്വദേശി ഷിബിൻ ജോർജിന് ജുബൈൽ ക്രൈസിസ് മാനേജ്‌മെന്റിന്റെ സഹായ ഹസ്‌തം. ഗൾഫ് പ്രതീക്ഷകൾ പരാചയപ്പെട്ട് ഒന്നര വർഷമായി ഒരു മാസത്തെ ശമ്പളം പോലും ക്യത്യായി കിട്ടാതെ കഷ്ടപെട്ട് ദൈനംദിന കാര്യത്തിനു പോലും ബുദ്ധിമുട്ടിയ യുവാവ് ജുബൈലിലെ ഇതര സംഘടനകളുടെ സഹായത്താലായിരുന്നു ആശ്വാസം കണ്ടെത്തിയിരുന്നത്. ഇതിനിടെയാണ് പ്രായമായ മാതാപിതാക്കൾ മാത്രമുള്ള കുടുംബത്തിൽ തിരിച്ചെത്തിയാൽ അതാകും ആശ്വാസമെന്ന കണക്കു കൂട്ടലിൽ പ്രവാസമവസാനിപ്പിച്ച് പോകാൻ ശ്രമിച്ചത്. എന്നാൽ, അവിടെയും വിധി വിലങ്ങു തടിയാകുകയായിരുന്നു.
നാട്ടിലേക്ക് പോകാൻ അനുവദിക്കാതെ സ്‌പോൺസർ കഷ്ടപ്പെടുത്തി. ഒടുവിൽ പലരുടെയും ഇടപെടലിലൂടെ എക്സിറ്റ് റീ എന്റ്രി വിസയിൽ അദ്ദേഹം നാട്ടിലേക്ക് പോകാനുള്ള അവസരം ഉണ്ടാക്കുകയായിരുന്നു. റീഎൻട്രി വിഡ്‌സ ഫീസ്, ടിക്കറ്റ്, കുടിശിക ശമ്പളം ഒരു കാര്യങ്ങൾക്ക് പോലും സ്‌പോൺസർ സഹകരിച്ചിരുന്നില്ല. തുടർന്ന് ജുബൈൽ ക്രൈസിസ് മാനേജ്‌മെന്റ് ഭാരവാഹി ഉസ്മാൻ ഒട്ടുമ്മലുമായി വിഷയം പങ്കു വെക്കുകയും കോർ കമ്മിറ്റി ചർച്ചകൾക്ക് ശേഷം അദ്ദേഹത്തിനു കൂടണയാൻ സഹായ ഹസ്തം നൽകുകയുമായിരുന്നു.
അഷ് റഫ് മുവാറ്റുപുഴയുടെ നേതൃത്വത്തിൽ ഒരു മണിക്കൂർ കൊണ്ട് ജുബൈലിൽ നിന്ന് തന്നെ ഒരു പറ്റം മനുഷ്യ സ്‌നേഹികൾ മുഖേന റ്റിക്കറ്റുടുക്കാനുള്ള സംഖ്യ സ്വരൂപിക്കുകയും ചെയ്‌തു. യാത്രക്കുള്ള പോക്കറ്റ് മണി ക്രയിസസ് മാനേജ് മെന്റ് ഭാരവാഹി ഷഫീഖ് കണ്ണൂർ കൈമാറി.ടിക്കറ്റ് കോപ്പി സതീഷ് കുമാർ ഷിബിൻ ജോർജ്ജിനു കൈമാറി. ചടങ്ങിൽ ക്രയിസസ് മാനേജ് മെന്റ് ലീഡർ അഷ് റഫ് മുവാറ്റുപുഴ, ഉസ്മാൻ ഒട്ടുമ്മൽ, അജ്മൽ സാബു, സൈത് മേത്തർ, ബൈജു അഞ്ജൽ, സതീഷ് കുമാർ എന്നിവർ ഷിബിനു തുടങ്ങിയവർ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."