രാഹുല്‍ഗാന്ധി വന്നതുപോലെ തിരിച്ചുപോകും: വി.എസ് സുനില്‍കുമാര്‍
തലശ്ശേരി: രാഹുല്‍ഗാന്ധി വയനാട്ടില്‍ വന്നതുപോലെ തിരിച്ചു പോകുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. വയനാട്ടില്‍ എന്‍.ഡി.എ നിര്‍ത്തിയിരിക്കുന്നത് ദുര്‍ബലനായ സ്ഥാനാര്‍ഥിയെയാണ്.വന്‍കിട കോര്‍പറേറ്ററുകള്‍ക്കു വേണ്ടിയാണ് രാഹുല്‍ ഇവിടെ മത്സരിക്കുന്നത്. ഇടതുപക്ഷത്തിന്റെ ശക്തനായ സ്ഥാനാര്‍ഥിയാണ് വയനാട്ടില്‍ മത്സരിക്കുന്നത്. മുന്നണിക്ക് ശക്തമായ സ്വാധീനം അവിടെയുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുറഞ്ഞ വോട്ടിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയിച്ചു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാണ്.
തലശ്ശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകര മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായ പി. ജയരാജന്‍ വിജയിക്കുമെന്ന് ഉറപ്പായകാര്യമാണ്. ന്യൂനപക്ഷം, ഭൂരിപക്ഷം എന്നു വേര്‍തിരിക്കുന്നത്
സംഘപരിവാറിന്റെ നയമാണ് അല്ലാതെ എല്‍.ഡി.എഫിന്റേതല്ലെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."