HOME
DETAILS

ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ ടീഷര്‍ട്ട് ധരിച്ച കുട്ടിയെ ഡേ കെയറില്‍ നിന്നു പുറത്താക്കി

  
backup
July 04 2020 | 16:07 PM

56543423645123-16485
 
 

അര്‍ക്കന്‍സാസ്: ആറു വയസ്സുള്ള ലിറ്റില്‍ ജേര്‍ണി ബ്രോക്ക്മാന്‍ ഡേ കെയറില്‍ എത്തിയത് മനോഹരമായ ടീഷര്‍ട്ട് ധരിച്ചിട്ടായിരുന്നു. പക്ഷേ ടീ ഷര്‍ട്ടില്‍ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്ന് എഴുതിയിരുന്നത് ഹിസ് കിഡ്‌സ് ലേണിങ്ങ് സെന്റര്‍ അധികൃതര്‍ക്ക് രസിച്ചില്ല. സ്കൂളില്‍ ഇരിക്കുന്നത് അനുവദിക്കാതെ വീട്ടിലേക്കു പറഞ്ഞയച്ചു.

കുട്ടിയുടെ അഭിമാനത്തിന് ക്ഷതം ഏല്‍പിച്ചുവെന്നും കുട്ടി വളരെ ദുഃഖിതയാണെന്നും മാതാവ് ഡെവല്‍ ബ്രോക്ക്മാന്‍ പറഞ്ഞു. കുട്ടി ധരിച്ചിരുന്ന ടീ ഷര്‍ട്ടില്‍ സത്യമാണ് എഴുതിയിരുന്നതെന്നും അതില്‍ യാതൊരു തെറ്റുമില്ലായിരുന്നുവെന്നുമാണ് മാതാവ് ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്.

ചെറിയ കുട്ടികളുടെ മനസ്സില്‍ ജാതി സ്പര്‍ധ ജനിപ്പിക്കുന്നതിനേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇടയാക്കുക എന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.

കുട്ടിയെ സ്കൂളില്‍ പ്രവേശിപ്പിക്കാതിരുന്നതിനെ തുടര്‍ന്ന് സഹപാഠികളെ കാണാത്തതിന് കുട്ടി നിലവിളിച്ചുവെന്നും കുട്ടിയെ ആശ്വസിപ്പിക്കാന്‍ വളരെ ബുദ്ധിമുട്ടിയെന്നും മാതാവ് പറഞ്ഞു.

എന്നല്‍ സംഭവത്തെക്കുറിച്ചു പ്രതികരിക്കുവാന്‍ സ്കൂള്‍ ഡയറക്ടര്‍ പട്രീഷ ബൗണ്‍ വിസമ്മതിച്ചു. ഡെ കെയര്‍ മാതാപിതാക്കളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ പ്രകടിപ്പിക്കുന്നതിനുള്ള സ്ഥലമല്ല എന്നു ഡയറക്ടര്‍ എഴുതി തയാറാക്കിയ പ്രസ്താവനയില്‍ പറയുന്നു. സംഭവത്തെ കുറിച്ചുള്ള ചര്‍ച്ച ഇവിടെ സജീവമായിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ കനക്കും, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒക്ടോബര്‍ ഒമ്പത് വരെ ശക്തമായ മഴയ്ക്ക് സാധ്യത  

Kerala
  •  2 months ago
No Image

മലപ്പുറത്ത് 5 വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു; അതിഥി തൊഴിലാളി പിടിയില്‍

Kerala
  •  2 months ago
No Image

ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പാകിസ്ഥാനിലേക്ക്

National
  •  2 months ago
No Image

സെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയില്‍നിന്ന് ചാടി മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍; വലയിലാക്കി ഫയര്‍ഫോഴ്‌സ്

National
  •  2 months ago
No Image

മനാഫിന്റെ യൂട്യൂബ് പേജും കമന്റും പരിശോധിക്കുന്നു; കുറ്റക്കാരനെങ്കില്‍ നടപടിയെന്ന് പൊലിസ്

Kerala
  •  2 months ago
No Image

എല്‍.ഡി.എഫിന്റെ വിശ്വാസ പ്രമേയം ബി.ജെ.പി പിന്തുണച്ചു; വെമ്പായം പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായി

Kerala
  •  2 months ago
No Image

'ചിന്നിച്ചിതറുന്ന കുഞ്ഞു ശരീരങ്ങള്‍ കണ്ട് ആഹ്ലാദാരവം മുഴക്കുന്ന സൈനികര്‍, ഡി.ജെ ആഘോഷത്തിലമരുന്ന ജനക്കൂട്ടം'  സയണിസ്റ്റ് ക്രൂരത തുറന്നു കാട്ടുന്ന അല്‍ജസീറയുടെ 'ഗസ്സ'

International
  •  2 months ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ് മൂന്നരവയസുകാരന് ഗുരുതരപരുക്ക്; ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് ആരോപണം

Kerala
  •  2 months ago
No Image

വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസം; എസ്റ്റിമേറ്റിന്റെ മാനദണ്ഡം അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

Kerala
  •  2 months ago
No Image

തൂണേരി ഷിബിന്‍ വധക്കേസ്: വിചാരണക്കോടതി വെറുതേവിട്ട പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി

Kerala
  •  2 months ago