'നൂറ് കവികള്‍ ഇരുനൂറ് കവിതകള്‍' പ്രകാശനം ചെയ്തു
പാലക്കാട്: നൂറ് കവികള്‍ ഇരുനൂറ് കവിതകള്‍ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം രാംപുരിയാനിയും ശബ്‌നം ഹഷ്മിയുംചേര്‍ന്ന് ഉദ്ഘാടനംനിര്‍വഹിച്ചു. ടി.ആര്‍ അജയന്‍ അധ്യക്ഷനായി. മലയാള കവിതാ സാഹിത്യം-ചരിത്രവും,പുനരന്വേഷണവും എന്ന വിഷയത്തില്‍ കാലടി സര്‍വ്വകലാശാല, മലയാളം വിഭാഗം ഡോ.സജിത വിഷയം അവതരിപ്പിച്ചു തുടര്‍ന്ന് വി.കെ.ഷാജി, സതി അങ്കമാലി, ഡോ.രാധാകൃഷ്ണന്‍ ഇളയിടത്ത്, രാജേഷ് ചിറപ്പാട്,ശ്രീകുമാര്‍ കരിയാട് എന്നിവര്‍ സംസാരിച്ചു. ഈ പുതുക്കപ്പെടുന്ന ചരിത്രത്തെ എങ്ങനയാണ് നോക്കികാണേണ്ടത് എന്ന് സെമിനാറിലൂടെ സാഹിത്യത്തില്‍ സവര്‍ണ മേധാവിത്വം, ദലിത് കവിതകളുടെ അടിച്ചമര്‍ത്തലുകള്‍ എന്നീ വിഷയം ചര്‍ച്ചചെയ്തു.
നൂറ് കവികള്‍ ഇരുനൂറ് കവിതകള്‍ എന്ന പുസ്തക വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക ദുരിതമനുഭവിക്കുന്ന കലാസാഹിത്യപ്രവര്‍ത്തകരെ സഹായിക്കുന്നതിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്. രാംപുനിയാനി, ഡോ.ആര്‍.നാസര്‍, കെ.എ.നന്ദജന്‍, ഡോ.ശശികലാപണിക്കര്‍, ഡോ.ജോണ്‍സണ്‍ ജോര്‍ജ്, വിനീത വിജയന്‍, രവി തൈക്കാട്ട് തുടങ്ങിയവരെ ആദരിച്ചു. സമാപന സമ്മേളനം എം.ബി.രാജേഷ് എം.പി. ഉദ്ഘാടനം ചെയ്തു. പുതുശ്ശേരി ജനാര്‍ദ്ദനന്‍ നാടന്‍പാട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."