HOME
DETAILS
MAL
പീഡനത്തെ തുടര്‍ന്ന് എട്ടാംക്ലാസുകാരിയുടെ ആത്മഹത്യ: ബന്ധുക്കളായ മൂന്നുപേര്‍ പിടിയില്‍
backup
July 05 2020 | 02:07 AM
കൊല്ലം: പീഡനത്തെ തുടര്‍ന്ന് ദലിത് വിഭാഗത്തില്‍പ്പെട്ട എട്ടാംക്ലാസുകാരി ആത്മഹത്യചെയ്ത കേസില്‍ ബന്ധുക്കളായ മൂന്നുപേര്‍ പിടിയില്‍.
കടയ്ക്കല്‍ സ്വദേശികളായ ഷിജു(31),ഷിനു(26),ജിത്തു(19) എന്നിവരെയാണ് കടയ്ക്കല്‍ പൊലിസ് ഇന്‍സ്പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കടയ്ക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടി തൂങ്ങിമരിച്ച കേസിലാണ് അറസ്റ്റ്. തുടര്‍ന്നു നടന്ന ഡി.എന്‍.എ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. ഇവര്‍ കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പൊലിസ് പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരി 23ന് ആയിരുന്നു പെണ്‍കുട്ടിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍തന്നെ ബന്ധുക്കള്‍ അടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലിസ് ബന്ധുക്കളെയടക്കം ചോദ്യം ചെയ്യുകയും രക്തം ഉള്‍പ്പെടെയുള്ളവ ഡി.എന്‍.എ പരിശോധനക്കായി അയയ്ക്കുകയും ചെയ്തു. പ്രതികളെ കണ്ടെത്താന്‍ വൈകിയതോടെ, പൊലിസിനെതിരേ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പട്ടികജാതി കമ്മിഷനും പരാതി നല്‍കിയിരുന്നു. ഇതിനിടെ കേസുമായി മുന്നോട്ട് പോകരുതെന്ന ഭീഷണിയും ഇവര്‍ നേരിട്ടു.
കഴിഞ്ഞ ദിവസമാണ് ഡി.എന്‍.എ. പരിശോധനാ ഫലം പൊലിസിന് ലഭിച്ചത്. പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ കുറ്റംസമ്മതിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."