കോളജ് പ്രിന്‍സിപ്പലിനെ ആക്രമിച്ച കേസ് പ്രധാന പ്രതി പിടിയില്‍
കൈപ്പമംഗലം : അസ്മാബി കോളജ് പ്രിന്‍സിപ്പാളിനെ രാത്രി ക്വാട്ടേഴ്‌സില്‍ കയറി ആക്രമിച്ച കേസില്‍ പ്രധാന പ്രതി പിടിയിലായി.
കൊപ്രക്കളം കോലോത്തും പറമ്പില്‍ സുലൈമാന്‍ മകന്‍ ആബിദ് ഹുസൈന്‍ (22) നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്ന് മതിലകം പോലിസ് പിടികൂടിയത്.
ഇതിലെ മറ്റൊരു പ്രതി മൂന്നുപീടിക സ്വദേശി ഷിഫാസ് ഇപ്പോഴും ഖത്തറിലുണ്ട്. സംഭവ ശേഷം നാട്ടില്‍ നിന്ന് മുങ്ങിയ പ്രതികള്‍ ബാംഗ്ലൂര്‍ ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഒളിവില്‍ താമസിച്ചിരുന്നു.
പൊലിസ് അന്വോഷിച്ചെത്തിയതറിഞ്ഞ് രണ്ടു പേരും ഖത്തറിലേക്ക് കടക്കുകയായിരുന്നു. കോളജില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് പിടിച്ചതും, രാഷ്ട്രീയ സംഘടനത്തില്‍ പ്രതികളായതിനെ തുടര്‍ന്നും ഇവരെ മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു.
ഇതിലുള്ള വൈരാഗ്യമാണ് പ്രിന്‍സിപ്പാളിന്റെ ആക്രമണത്തില്‍ കലാശിച്ചത്.പ്രിന്‍സിപ്പാളിനെ ആക്രമിക്കാന്‍ തീരുമാനിച്ച ഇവര്‍ മറ്റൊരു പ്രതിയായ അര്‍ജ്ജുന്റെ ചന്ത്രാപ്പിന്നിയിലുള്ള വാടക വീട്ടിലിരുന്ന് മദ്യപിച്ച് പദ്ധതികള്‍ പ്ലാന്‍ ചെയ്തു.
തടിച്ച പ്രകൃതമായതിനാല്‍ പെട്ടന്ന് തിരിച്ചറിയുമെന്ന് തോന്നിയതിനാല്‍ ആബിദ് മാറി നിന്നു. ബൈക്കില്‍ ഷിഫാസിന്റെ മറ്റൊരു സുഹൃത്ത് കോഴിക്കോട് സ്വദേശി സോജി എന്നയാളെയും കൂട്ടി ഇരുമ്പ് പൈപ്പുകളുമായി രാത്രി പ്രിന്‍സിപ്പാളിന്റെ വീട്ടിലെത്തുകയായിരുന്നു.
ഈ സമയം കുടുംബത്തോടൊപ്പം പുറത്തു പോയിരിക്കുകയായാരുന്ന പ്രിന്‍സിപ്പാള്‍ തിരിച്ചെത്തി കാറില്‍ നിന്നിറങ്ങി വീട്ടിലേക്ക് കയറുന്നതിനിടയില്‍ ഒളിച്ചിരുന്ന പ്രതികള്‍ ആക്രമിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളില്‍ അര്‍ജ്ജുന്‍, സോജി എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഖത്തറിലുള്ള ഷിഫാസിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ചെയ്തു വരുന്നതായി ഡി.വൈഎസ്.പി ഫേമസ് വര്‍ഗീസ് അറിയിച്ചു.
ഖത്തറില്‍ മൂന്ന് മലയാളികള്‍ക്കൊപ്പം മദ്യക്കടുത്ത് കേസില്‍ പെട്ട് ജയിലായിരുന്നു.
ഖത്തര്‍ പൊലിസിന്റെ പിടിയിലായ ഇവരില്‍ മറ്റ് മൂന്നു പേരെ നാട്ടിലേക്ക് നേരത്തേ കയറ്റി വിട്ടിരുന്നു. എന്നാല്‍ നാട്ടിലെത്തിയാല്‍ പൊലിസ് പിടികൂടുമെന്ന് ഭയന്ന് പാസ്‌പോര്‍ട്ട് ഖത്തറില്‍ ഇയാള്‍ ഹാജരാക്കിയിരുന്നില്ല.
11 ദിവസം അവിടെ ജയിലില്‍ കിടന്ന പ്രതിയെ നാടുകടത്തപ്പെട്ട് നെടുമ്പാശേശി എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ മതിലകം പൊലിസ് അറസ്റ്റു ചെയ്യുകയായിരുന്നു ഇരിങ്ങാലക്കുട ഡി.വൈഎസ്.പി. ഫേമസ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ മതിലകം എസ്.ഐ. പി.കെ. മോഹിത്,അഡീ.എസ്.ഐ.ശശികുമാര്‍ ഷാഡോ പൊലിസ് അംഗങ്ങളായ സീനിയര്‍ സി.പി.ഒ മുഹമ്മദ് അഷറഫ്, എം.കെ ഗോപി, സി.പി.ഒമാരായ ടി.എം വിപിന്‍, ഇ.എസ് ജീവന്‍, വിപിന്‍ദാസ്, നവീന്‍ കുമാര്‍, ടി.കെ.അനൂപ്, എ.എ.ഷിജു, എന്നിവരാണ് അന്വോഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.കോളജിലും പരിസരത്തും പ്രതിയുമായി പൊലിസ് തെളിവെടുപ്പ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."