മണിക്കെതിരേ പ്രതിഷേധം ശക്തം; സ്ത്രീവിരുദ്ധ പ്രസ്താവന തെറ്റെന്നു കോടിയേരി
കോഴിക്കോട്: സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ മന്ത്രി എം.എം. മണിയെ തള്ളിപ്പറഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
പൊമ്പിളൈ ഒരുമ പ്രവര്‍ത്തകര്‍ക്കെതിരെ മണി നടത്തിയ പ്രസ്താവന തെറ്റാണെന്നു കോടിയേരി പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങളോട് പാര്‍ട്ടി യോജിക്കുന്നില്ല. വിഷയം പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞു.
മണിയുടേത് ശരിയായ നടപടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മണിയുമായി ചര്‍ച്ച നടത്തിയ ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മണിയുടെ പ്രസ്താവനകളോട് പ്രതികരിക്കുന്നില്ലെന്നായിരുന്നു സി.പി.ഐ ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. വഴിയേപോകുന്നവര്‍ പറയുന്നതിനു പ്രതികരണമില്ലെന്നും കാനം പരിഹസിച്ചു.
ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ഊളംപാറയ്ക്കു പറഞ്ഞയയ്ക്കണമെന്ന മണിയുടെ പ്രസ്താവന ശരിയായില്ലെന്ന് മന്ത്രി എ.കെ ബാലന് പറഞ്ഞു. ആര്‍ക്കും എന്തും പറയാവുന്ന സ്ഥിതി നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read...
മണി അധികാരത്തിലിരിക്കുന്ന ഓരോ നിമിഷവും കേരള സ്ത്രീത്വത്തെ അപമാനിക്കലാണെന്ന് രമേശ് ചെന്നിത്തല
മന്ത്രി മൂന്നാറിലെത്തി മാപ്പ് പറയണം; റോഡില്‍ കുത്തിയിരുന്ന് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ പ്രതിഷേധം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."