HOME
DETAILS
MAL
ടി.ഡി അമ്പലം ഏറ്റെടുക്കാനുള്ള നീക്കം ന്യൂനപക്ഷാവകാശ ധ്വംസനമെന്ന് കുമ്മനം രാജശേഖരന്
backup
April 23 2017 | 18:04 PM
കൊച്ചി: എറണാകുളം തിരുമല ദേവസ്വം അമ്പലം ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം ന്യൂനപക്ഷാവകാശ ധ്വംസനമാണെന്ന്് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
മതേതരത്ത്വത്തിന് ഊന്നല്‍ നല്കുന്ന ഭരണഘടന നല്കുന്ന അവകാശങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു.
മതസ്ഥാപനങ്ങള്‍ നടത്താനുള്ള ഭക്തജനങ്ങളുടെ അവകാശം കവര്‍ന്നെടുക്കാന്‍ ആരെയും അനുവദിക്കില്ല. കൊച്ചി ദേവസ്വം ബോര്‍ഡിന് തിരുമല ദേവസ്വം ക്ഷേത്രം ഏറ്റെടുക്കാനുള്ള അവകാശമില്ല.
ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങള്‍ ഉണ്ടെങ്കില്‍ നീതിന്യായകോടതികള്‍ തീര്‍പ്പുണ്ടാക്കും. ക്ഷേത്രത്തിലെ സ്വത്തില്‍ കണ്ണ് വച്ചാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ക്ഷേത്ര ഭരണം പിടിച്ചടക്കാന്‍ ശ്രമിക്കുന്നതെന്നും കുമ്മനം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."