HOME
DETAILS

കാരമുക്കിന് നൊമ്പരക്കാഴ്ചയാണ് മാലതിയുടെ ജീവിതം

  
backup
April 05 2019 | 05:04 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a8%e0%b5%8a%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b4

അന്തിക്കാട്: തകര്‍ന്ന ഓലക്കുടിലില്‍ കാന്‍സര്‍ ബാധിതയായ മാലതിയുടെ ജീവിതം ഒരു ഗ്രാമത്തിനു മുഴുവന്‍ നൊമ്പര കാഴ്ചയാകുന്നു. കാരമുക്ക് എസ്.എന്‍.ജി.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം പാണനാര്‍ കുടുംബത്തിലെ പരേതരായ വാസുവിന്റെയും കൊച്ചമ്മിണിയുടെയും മകള്‍ മാലതി (50)ക്കാണ് ഈ ദുരവസ്ഥ.
കുടില്‍ രഹിത പഞ്ചായത്തെന്നറിയപ്പെടുന്ന മണലൂര്‍ പഞ്ചായത്തിലെ 18-ാം വാര്‍ഡിലാണ് മാലതിയുടെ ദുരിതപൂര്‍ണമായ ജീവിതം. അന്തിയുറങ്ങാനുണ്ടായിരുന്ന ഈ കൊച്ചു ഓലകുടില്‍ കഴിഞ്ഞ പ്രളയത്തില്‍ തെങ്ങ് വീണും ചിതലരിച്ചും നശിച്ച നിലയിലാണ്. കുടിലിനകത്ത് ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. സ്വന്തം പേരില്‍ ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്തതിനാല്‍ സര്‍ക്കാരില്‍ നിന്നും വീടുവയ്ക്കാനുള്ള ധനസഹായമൊന്നും കിട്ടിയില്ല. നാട്ടുകാരുടെ സഹായത്താലാണ് ഓല മേഞ്ഞ ഈ കുടില്‍ നിര്‍മിച്ചത്. അതാണ് തെങ്ങു വീണതിനെ തുടര്‍ന്ന് തകര്‍ന്നത്. ജീവിതം തള്ളിനീക്കാന്‍ പ്രയാസപ്പെടുന്ന മാലതിയുടെ അവസ്ഥ മനസിലാക്കി ആരെങ്കിലും വല്ലതും നല്‍കിയാല്‍ അത് മരുന്നിനു പോലും തികയില്ല.
ഒരു കുടുംബക്ഷേത്രഭൂമിയില്‍ വര്‍ഷങ്ങളായി മൂന്ന് സെന്റില്‍ താമസിച്ചു വരികയാണ് മാലതി. ഈ മൂന്ന് സെന്റ് ഭൂമി സ്വന്തം പേരിലല്ലാത്തതിനാല്‍ വീട് വയ്ക്കാനുള്ള ആനുകൂല്യം നിഷേധിക്കപ്പെടുന്നു. ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനായി മാലതി മുട്ടാത്ത വാതിലുകളില്ല. മാതാപിതാക്കളും ചേച്ചിയും അസുഖം ബാധിച്ചു മരിച്ചതോടെ മസ്തിഷ്‌ക കാന്‍സര്‍ ബാധിതയായ മാലതി ഒറ്റയ്ക്കാണ് ഈ തകര്‍ന്നടിഞ്ഞ കുടിലില്‍ താമസിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  16 minutes ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  43 minutes ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  an hour ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  5 hours ago